ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Friday, August 28, 2015

ന്യൂസ്റ്റാർ ഓണം

ന്യൂസ്റ്റാർ ഓണം

ന്യൂസ്റ്റാർ കോളേജിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 2015 ആഗസ്റ്റ് 22, 23 തീയതികളിൽ ന്യൂസ്റ്റാർ കോളേജിൽ വച്ച് നടത്തി. വിവിധ-കലാ-കായിക വിനോദ പരിപാടികൾ നടന്നു. എ.ഇബ്രാഹിം കുഞ്ഞ് സാർ ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസം പ്രഥമൻ ഉണ്ടായിരുന്നു. ന്യൂസ്റ്റാർ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ മിമിക്രി ആർട്ടിസ്റ്റുകളെ ആദരിച്ചു.
ന്യൂസ്റ്റാർ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും മിമിക്രി ആട്ടിസ്റ്റുമായ പ്രജിത്ത് കൈലാസത്തിനെ  പൊന്നാട അണിയിക്കുന്നു.

ന്യൂസ്റ്റാർ കോളേജിന്റെ ആദ്യ നോട്ടീസ്

 ന്യൂസ്റ്റാർ കോളേജിന്റെ ആദ്യ നോട്ടീസ്

Wednesday, August 12, 2015

പരീക്ഷ

ഫസ്റ്റ് ടേം പരീക്ഷകൾ

ന്യൂസ്റ്റാറിൽ സ്കൂൾ ക്ലാസ്സുകളിലെയും പ്ലസ് ടൂ ക്ലാസ്സുകളിലെയും   ഫസ്റ്റ് ടേം പരീക്ഷ 2015 ആഗസ്റ്റ് 15 ശനിയാഴ്ച ആരംഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ  രാവിലെ 8 മണിമുതൽ 10-30 വരെയും 11 മണി മുതൽ 1 മണിവരെയുമാണ് പരീക്ഷാ സമയം. സ്ക്കൂളുള്ള ദിവസങ്ങളിൽ രാവിലെ 7-15 നായിരിക്കും പരീക്ഷകൾ നടക്കുക. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ സയൻസ്, ബെയ്സിക്ക് സയൻസ് ( ഫിസിക്സ്, കെമിസ്ട്രി,  ബയോളജി), മാത്തമേറ്റിക്സ്, ഐ.റ്റി എന്ന ക്രമത്തിലാണ് ടൈം ടേബിൾ.

Saturday, June 13, 2015

മദർ പി.റ്റി.എ

മദർ പി.റ്റി.എ

ന്യൂസ്റ്റാർ കോളേജിന്റെ 2015-16 അദ്ധ്യയന വർഷത്തിലെ ആദ്യ അദ്ധ്യാപക- രക്ഷാകർതൃ മീറ്റിംഗ്   (മദർ പി.റ്റി.എ)  8-6-2015 തിങ്കളാഴ്ച  ഉച്ചയ്ക്കു ശേഷം  2 മണിയ്ക്ക് നടന്നു.  പ്രിൻസിപ്പാൾ വെക്കേഷൻ ക്ലാസ്സുകൾ സംബന്ധിച്ച് റിവ്യൂ അവതരിപ്പിക്കുകയും ഭാവി പരിപാടികൾ സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തു. രക്ഷകർത്താക്കളിൽ നിന്ന് ക്രിയാത്മകമായ നിർദ്ദേശങ്ങൾ ലഭിച്ചു.

ന്യൂസ്റ്റാർ റിസൾട്ട് -2015

ന്യൂസ്റ്റാർ റിസൾട്ട് -2015
വലുതായി കാണാൻ ചിത്രത്തിന്റെ മുകളിൽ വച്ച് ക്ലിക്ക് ചെയ്യുക 

Tuesday, April 21, 2015

ഫുൾ എ പ്ലസുകൾ

തട്ടത്തുമല സ്കൂളിലെ എല്ലാ ഫുൾ എ പ്ലസുകളും ന്യുസ്റ്റാറിൽ

എസ്.എസ്.എൽ.സി പരീക്ഷയിൽ തട്ടത്തുമല ഗവ. എച്ച്.സ്.എസിലെ എല്ലാ ഫുൾ എ പ്ലസുകളും ന്യൂസ്റ്റാർ കോളേജിലെ കുട്ടികൾക്ക്! ന്യൂസ്റ്റാറിൽ 100 % വിജയം. തട്ടത്തുമല ഗവ. എച്ചെ.എസ്.എസിലും 100 % വിജയം! തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ തിളക്കമാർന്ന വിജയത്തിൽ ന്യൂസ്റ്റാർ കോളേജിനും പങ്കു‌ണ്ടെന്നതിൽ സവിനയം അഭി‌മാനിക്കട്ടെ!

 ഫുൾ എ.പ്ലസ് നേടിയത്  റാസിയയും ഫർസാനയും
 

Sunday, March 8, 2015

വെക്കേഷൻ ക്ലാസ്സുകൾ

ന്യൂസ്റ്റാർ കോളേജിൽ അടുത്ത അദ്ധ്യയന വർഷത്തേയ്ക്കുള്ള എല്ലാ ക്ലാസ്സുകളും 2015 ഏപ്രിൽ 6-നു തുടങ്ങും.ഇനി പത്തിലാകുന്ന കുട്ടികൾക്ക് മാർച്ച് 9-നു ക്ലാസ്സ് തുടങ്ങും. (ഇംഗ്ലീഷ് ആൻഡ് മലയാളം മീഡിയം)