ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Showing posts with label ശാസ്ത്രം. Show all posts
Showing posts with label ശാസ്ത്രം. Show all posts

Thursday, April 21, 2011

പിഎസ്എല്‍വിസി 16 വിക്ഷേപണം വിജയം


പിഎസ്എല്‍വിസി 16 വിക്ഷേപണം വിജയം



ശ്രീഹരിക്കോട്ട: പിഎസ്എല്‍വിസി 16ന്റെ വിക്ഷേപണം വിജയമായി. ബുധനാഴ്ച രാവിലെ 10.12 നാണ് ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പെയ്സ് സെന്ററിലെ ഒന്നാം നമ്പര്‍ വിക്ഷേപണത്തറയില്‍നിന്ന് മൂന്ന് ഉപഗ്രഹങ്ങളെയും വഹിച്ച് പേടകം ബഹിരാകാശത്തേക്ക് കുതിച്ചത്. ഐഎസ്ആര്‍ഒയുടെ വിദൂര സംവേദന ഉപഗ്രഹമായ റിസോഴ്സ് സാറ്റ്2 അടക്കം മൂന്ന് ഉപഗ്രഹമാണ് വിക്ഷേപിച്ചത്. റിസോഴ്സ് സാറ്റിനു പുറമെ യൂത്ത് സാറ്റ്, എക്സ് സാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് സൗര സ്ഥിര ഭ്രമണപഥത്തിലെത്തിക്കുക. വിദൂരസംവേദനഉപഗ്രഹങ്ങളുടെ വിക്ഷേപണത്തോടെ വിവര സാങ്കേതികരംഗത്തും പുതിയ നേട്ടങ്ങള്‍ കൈവരിക്കാനാകും. പിഎസ്എല്‍വിയുടെ 18ാമത് വിക്ഷേപണമാണിത്. ഇന്ത്യയുടെ വിദൂര സവേദന ഉപഗ്രഹങ്ങളില്‍ 18ാമത്തേതുമാണ് റിസോഴ്സ് സാറ്റ് 2. കഴിഞ്ഞയിടെയുണ്ടായ രണ്ടു പരാജയങ്ങള്‍ക്കുശേഷമാണ് പിഎസ്എല്‍വിയുടെ വിജയകരമായ വിക്ഷേപണം.

ദേശാഭിമാനി ദിനപത്രം