ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Monday, September 3, 2018

എന്റെ പിതാവ്-എ. ഇബ്രാഹിം കുഞ്ഞ്സാാർ

 എന്റെ പിതാവ്-എ. ഇബ്രാഹിം കുഞ്ഞ്സാാർ
 സ്നേഹ നിധിയായ എന്റെ പിതാവ് 2018 ആഗസ്റ്റ് 25-ന് നിശബ്ദനായി അവസാനത്തെ ഉറക്കത്തിലെയ്ക്ക് വഴുതി വീണു.അതിന്റെ ആഘാതത്തിൽ നിന്നും ഞാൻ ഇനിയും മോചിതനായിട്ടില്ല. ഒരുപാട് എഴുതാനുണ്ട് നാട്ടുകാരെയും കുടുംബത്തെയും സ്നേഹിച്ചിരുന്ന- മനുഷ്യരെ മാത്രമല്ല, സകല ജന്തു-ജീവജാലങ്ങളെയും അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന എന്റെ വാപ്പയെക്കുറിച്ച്. പക്ഷെ ഞാൻ ഇനിയും യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെട്ടിട്ടില്ല. ഏറ്റവും പ്രധാനമായി വാപ്പ ഇല്ലാത്ത ഒരു ലോകത്ത് ജീവിച്ച് എനിക്ക് പരിചയമില്ല. എത്രനാൾ കൊണ്ട് ഞാൻ പുതിയ ലോകത്ത് ജീവിക്കാൻ പരിചയിച്ചു തുടങ്ങുമെന്ന് ഇപ്പോൾ നിശ്ചയമില്ല. ശരീരം കൊണ്ട് ഞാനിപ്പോൾ വാപ്പ ഇല്ലാത്ത ലോകത്താണ്. എന്നാൽ മനസ്സുകൊണ്ട് അങ്ങനെയൊരു ലോകത്തേയ്ക്ക് ഞാൻ ഇനിയും ഇറങ്ങി വന്നിട്ടില്ല. അതത്ര എളുപ്പവുമല്ല.

Tuesday, August 7, 2018

ഇന്ത്യയുടെ വിദേശ ബന്ധങ്ങൾ


ഇന്ത്യയുടെ വിദേശ ബന്ധങ്ങൾ (പ്ലസ് ടൂ പൊളിറ്റിക്സ്)

1.ഇന്ത്യൻ വിദേശനയത്തിന്റെ മുഖ്യശില്പി?
2.ഇന്ത്യയുടെ വിദേശ നയത്തിൽ നെഹ്റുവിനോടൊപ്പം മുഖ്യപങ്ക് വഹിച്ചമലയാളി?
3. രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം രൂപപ്പെട്ട ൽപ്പ്ക ശാക്തികചേരിലളുടെ നേതൃത്വം ഏതെല്ലാം രാജ്യങ്ങൾക്കായിരുന്നു?
4. ലോക ശാക്തിക ചേരികളിൽ അമേരിക്കയോടൊപ്പം നിന്ന പ്രധാന മേഖല?
5. ലോക ശാക്തിക ചേരികളിൽ സോവിയറ്റ് യൂണിയനോടൊപ്പം നിന്ന പ്രധാന മേഖല?
6. അന്തർദേശീയ സമാധാനവും സുരക്ഷിതത്വവും പരിപോഷിപ്പിക്കുന്നത് സംബന്ധിച്ചുള്ള നിർദേശക തത്വങ്ങൾ ഉൾപ്പേടുത്തിയിരിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പ്?
7. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ശീതസമരത്തിൽ ഏർപ്പെട്ടിരുന്ന ശാക്തിക ചേരികൾ?
8. ഇന്ത്യയുടെ വിദേശനയം അധിഷ്ഠിതമായിരിക്കുന്നത്…….?
9. ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകിയ രാഷ്ട്രം?
10. ഇന്ത്യയെ ചേരിചേരാനയം രൂപപ്പെടുത്തുവാൻ പ്രേരിപ്പിച്ച രണ്ട് സംഭവ വികാസങ്ങൾ?
11. സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച പ്രസ്ഥാനം?
12. ഇന്ത്യൻ വിദേശ നായ്ത്തിന്റെ അടിസ്ഥാന ശില?
13. ശീതസമര കാലത്ത് ലോക സമാധാനത്തിന് ഭീഷണി ഉയർത്തിയ രണ്ട് പ്രധാന സംഭവങ്ങൾ?
14. നെഹ്റുവും ചൗ എൻലായിയും ചേർന്ന് പഞ്ചശീല തത്വങ്ങൾ രൂപീകരിച്ച വർഷം?
15. സൂയസ് പ്രശ്നത്തിന്റെ പേരിൽ ബ്രിട്ടൻ ഈജിപ്റ്റിനെ ആക്രമിച്ച വർഷം?
16. 1956-ൽ ഹംഗറിയെ ആക്രമിച്ച രാഷ്ട്രം?
17.ചേരിചേരാ പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ട സമ്മേളനം?
18. സ്വാതന്ത്ര്യത്തിനു മുമ്പെ നെഹ്റുവിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഏഷ്യൻ റിലേഷൻസ് സമ്മേളനം നടന്ന വർഷം?
19. ഡച്ച് കൊളോണിയൽ ഭരണത്തിനെതിരെ ഇന്തോനേഷ്യൻ ജനത നടത്തിയ സ്വാതന്ത്ര്യ സമരത്തെ പിന്തുണയ്ക്കുന്നതിനു വേണ്ടി നെഹ്റു ഡൽഹിയിൽ ഏഷ്യൻ റിലേഷൻ സമ്മേളനം വിളിച്ചു ചേർത്ത വർഷം?
20. ചേരിചേരാ പ്രസ്ഥാനത്തിന് അടിത്തറയിട്ട സമ്മേളനം?
21.ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ ഏഷ്യൻ സമ്മേളനം?
22. ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപരേഖ തയ്യാറാക്കിയ സമ്മേളനം?
23. ചൈനീസ് വിപ്ലവം നടന്ന വർഷം?
24. ചൈന തിബറ്റ് പിടിച്ചെടുത്ത വർഷം?
25. 1959-ൽ തിബറ്റിൽ നിന്ന് ഒളിച്ചോടുകയും ഇന്ത്യ അഭയം നൽകുകയും ചെയ്ത ആത്മീയ നേതാവ്?
26. ഇന്ത്യ- ചൈനാ അതിർത്തി?
27. ചൈന അവകാശ വാദം ഉന്നയിച്ച ഇന്ത്യയിലെ രണ്ട് പ്രദേശങ്ങൾ?
28. 1957-നും 1959-നും മദ്ധ്യേ ചൈന കയ്യടക്കിയ ഇന്ത്യൻ പ്രദേശം?
29. ഇന്ത്യാ ചൈനാ യുദ്ധം നടന്നവർഷം?
30. 1962-ലെ ചൈനീസ് ആക്രമണകാലത്തെ വിവാദങ്ങളെ തുടർന്ന് രാജിവയ്ക്കേണ്ടി വന്ന കേന്ദ്ര പ്രതിരോധ മന്ത്രി?
31. ഇന്ത്യയിൽ കമ്മ്യുണിസ്റ്റ് പാർട്ടി പിളർന്ന വർഷം?
32. ഇന്തോ-സിനോ യുദ്ധത്തിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ പുന:സ്ഥാപിക്കപ്പെട്ട വർഷം?
33. ഇന്തോ-ചൈന യുദ്ധത്തിനു ശേഷം ആദ്യമായി ചൈന സന്ദർശിച്ച മുതിർന്ന ഇന്ത്യൻ നേതാവ് നേതാവ്?
34. ഇന്തോ-ചൈന യുദ്ധത്തിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധങ്ങൾ പുന:സ്ഥാപികപ്പെട്ടത് ഏത് ഗവർമ്മെന്റിന്റെ കലാത്താണ്?
35. നെഹ്റുവിനു ശേഷം ഇന്ത്യ സന്ദർശിച്ച ആദ്യ പ്രധാന മന്ത്രി?
36. സ്വാതന്ത്ര്യാനന്തരം പാകിസ്ഥാൻ കാശ്മീരിനെ ആക്രമിച്ച വർഷം?
37. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ആദ്യ യുദ്ധമുണ്ടായ വർഷം?
38. 1960-ൽ സിന്ധൂ നദീജല കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ?
40. 1960-ൽ സിന്ധൂ നദീജല കരാറിൽ ഒപ്പുവച്ച നേതാക്കൾ?
41. ആദ്യത്തെ ഇന്ത്യാ പാക്കിസ്ഥാൻ സമ്പൂർണ്ണ യുദ്ധം നടന്ന വർഷം?
42. 1966 ജനുവരി 10-ന്  താഷ്കന്റ് കരാറിൽ ഒപ്പ് വച്ച നേതാക്കൾ?
43. താഷ്കന്റ് കരാറിനായി പ്രയത്നിച്ച റഷ്യൻ പ്രധാന മന്ത്രി?
44. ബംഗ്ലാദേശ് പ്രശ്നത്തെ ചൊല്ലി ഇന്ത്യാ-പാക്ക് യുദ്ധം നടന്നവർഷം?
45. 1971-ലെ ഇന്തോ പാക്ക് യുദ്ധത്തിൽ അമേരിക്കയും ചൈനയും സഹായിച്ചതാരെ?
46. 1971-ലെ ഇന്തോ-പാക് യുദ്ധകാലത്ത് അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ പ്രതിനിധിയായി പാക്കിസ്ഥാൻ വഴി ചൈന സന്ദർശിച്ചതാരായിരുന്നു?
47. 1971-ലെ ഇന്തോ-പാക് യുദ്ധകാലത്ത് അമേരിക്കയുടെയും ചൈനയുടെയും പാക്കിസ്ഥാൻ അനുകൂല ഇടപെടലിനെ പ്രതിരോധിക്കാൻ ഇന്ത്യ സോവിയറ്റ് യൂനിയനുമായി ഒപ്പ് വച്ച കരാർ?
48.  ബംഗ്ലാദേശിന്റെ ആദ്യ പ്രധാന മന്ത്രിയായതാര്?
49. സിംലാ കരാറിൽ ഒപ്പ് വച്ച നേതാക്കൾ?
50. കാർഗിൽ യുദ്ധം നടന്ന വർഷം?
51. കാർഗിൽ യുദ്ധത്തെ തുടർന്ന് പാക്കിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത സൈന്യാധിപൻ?
52. ഇന്ത്യയുടെ ആണവ നയത്തിന് രൂപം നൽകിയതാര്?
53. കമ്മ്യൂണിസ്റ്റ് ചൈൻ ആണവ പരീക്ഷണങ്ങൾ നടത്തിയ വർഷം?
54. ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയ വർഷം?
55. ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയ സ്ഥലം?
56. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന്റെ രഹസ്യ നാമം?
57. “ഓയിൽ ഷോക്ക്” എന്നത്  എന്തായിരുന്നു?
58. ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണം നടന്ന വർഷം?
59. ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണം നടന്ന സ്ഥലം?
60. ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണത്തിന്റെ രഹസ്യ നാമം?
61. മധ്യേഷ്യൻ പ്രദേശത്തെ ഒരു പീഠഭൂമി?
62. 1950-ൽ കമ്മ്യൂണിസ്റ്റ് ചൈന ആക്രമിച്ച് കീഴടക്കിയ പ്രദേശം?
63. ചൈനീസ് അധിനിവേശത്തിനെതിരെ തിബറ്റിൽ സായുധ കലാപം നടന്ന വർഷം?
64. ദലൈലാമയ്ക്ക് ഇന്ത്യ അഭയം നൽകിയ വർഷം?
65. ദലൈലാമയ്ക്ക് ഇന്ത്യ അഭയമൊരുക്കിയ സ്ഥലം?
66. ഇന്ത്യയിലെ തിബറ്റൻ അഭയാർത്ഥികളുടെ കേന്ദ്രം?
67. പ്രവാസി ടിബറ്റൻ സർക്കാരിന്റെ ആസ്ഥാനം?
68. ചേരി ചേരാ നയത്തിന്റെ ശില്പി?
69. ഇന്ത്യ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ച ആണവ നിർവ്യാപന കരാറുകൾ?
70. 1940കളുടെ അന്ത്യത്തിൽ ഇന്ത്യയുടെ വ്യവസായ വൽക്കരണ പദ്ധതികളുടെടെ പ്രധാന ഘടകമായിരുന്ന ആണവ പരിപാടികളുടെ മാർഗ്ഗോപദേശകൻ ആയിരുന്ന ശാസ്ത്രജ്ഞൻ ആരായിരുന്നു? 

Friday, August 3, 2018

ഉമ്പായി സംഗീതലയം

ഉമ്പായി സംഗീതലയം: ഇയാൻഡാ അക്കാഡമിക്ക് ആൻഡ് സോഷ്യോ കൾച്ചറൽ സെന്ററിന്റെ ആഭിമിഖ്യത്തിലുള്ള ന്യൂസ്റ്റാർ- ഇയാൻഡാ സ്റ്റുഡെന്റ്സ് സ്കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്ന് (3-08-2018 വെള്ളി) രാവിലെ മിനിയാന്ന്  അന്തരിച്ച പ്രശസ്ത മലയാളി ഗസൽ ഗായകൻ ഉമ്പായി (പി.എ.ഇബ്രാഹിം) യുടെ സ്മർണാർത്ഥം ഉമ്പായി സംഗീതലയം പരിപാടി നടന്നു. ഉമ്പായിയുടെ തെരഞ്ഞെടുക്കപ്പെട്ട ഗസൽ ഗാനങ്ങളുടെ വീഡിയോ പ്രദർശനവും വിവിധ സംഗീത ശാഖകലെക്കുറിച്ചുള്ള വിശദീകരണവും നടന്നു.  ഗസൽ സംഗീതവും മറ്റ് സംഗീതശഖകളും തമ്മിലുള്ള വ്യത്യാസങ്ങളും ചർച്ച ചെയ്തു. തുടർന്ന് മുൻനിശ്ചയപ്രകാരമുള്ള ചരിത്രബോധന ക്ലാസ്സിൽ 1947 മുതൽ 1977 വരെയുള്ള ഇന്ത്യാ ചരിത്രം ചർച്ച ചെയ്തു. ഈ കാലഘട്ടത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ ഉൾക്കൊള്ളിച്ച് പവർ പോയിന്റ് പ്രസെന്റേഷനും നടന്നു. 

Friday, July 20, 2018

ഭൗമരഹസ്യങ്ങൾ തേടി

ഭൂമിശാസ്ത്രം

(എട്ടാം സ്റ്റാൻഡാർഡിലെ ഭൗമ രഹസ്യങ്ങൾ തേടി എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ)

 
1.    ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി? ഭൂവൽക്കം (crust)
2.    ഭൂവൽക്കത്തിന്റെ രണ്ട് ഭാഗങ്ങൾ? വൻകരഭൂവൽക്കം, സമുദ്രഭൂവൽക്കം
3.    ഭൂവൽക്കത്തിന് താഴെയായി സ്ഥിതിചെയ്യുന്ന ഭാഗം? മാന്റിൽ
4.    മാന്റിലിന്റെ ർഅണ്ട് ഭാഗങ്ങൾ? ഉപരിമാന്റിൽ, അധോമാന്റിൽ
5.    ഭൂമിയുടെ കേന്ദ്രഭാഗം? അകക്കാമ്പ് (core)
6.    വൻകരഭൂവൽക്കം അറിയപ്പെടുന്നത്……..? സിയാൽ
7.    സമുദ്രതട ഭൂവൽക്കം അറിയപ്പെടുന്നത്..? സിമ
8.    വൻകരഭൂവൽക്കത്തിൽ മുഖ്യമായും അടങ്ങിയിരിക്കുന്നത്…….? സിലിക്ക, അലൂമിനിയം (അതുകൊണ്ടാണ് സിയാൽ എന്നറിയപ്പെടുന്നത്)
9.    സമുദ്രഭൂവൽക്കത്തിൽ മുഖ്യമായും അടങ്ങിയിരിക്കുന്നത്……? സിലിക്ക, മഗ്നീഷ്യം (അതുകൊണ്ടാണ് സിമ എന്നറിയപ്പെടുന്നത്)
10.  സിലിക്കൺ സംയുക്തങ്ങൾ കൊണ്ട് നിർമ്മിതമായ ഉപരിമാന്റിൽ ഏതവസ്ഥയിലാണ്? ഖരാവസ്ഥയിൽ
11.  ഉപരിമാന്റിലിന്റെ തൊട്ടുതാഴെയുള്ള അധോ മാന്റിൽ ഏതവസ്ഥയിൽ ആണ്? അർദ്ധദ്രവാവസ്ഥയിൽ
12.  ഭൂവൽക്കവും മാന്റലിന്റെ ഖരരൂപത്തിലുള്ള ഉപരിഭാഗവും ചേർന്നതാണ്……..? സ്ഥലമണ്ഡലം (ലിഥോസ്ഫിയർ)
13.  ഉപരിമാന്റിലിന്റെ താഴെയായി കാണുന്ന അർദ്ധദ്രവാവസ്ഥയിലുള്ള ഭാഗം അറിയപ്പെടുന്നത്?   അസ്തനോസ്ഫിയർ
14.  ഭുമിയുടെ പുറക്കാമ്പിലെ പദാർത്ഥങ്ങൾ ഏതവസ്ഥയിലാണ്? ഉരുകിയ ദ്രാവക അവസ്ഥയിൽ
15.  ഭൂമിയുടെ കേന്ദ്രഭാഗത്ത് അനുഭവപ്പെടുന്ന ഉയർന്ന മർദ്ദം മൂലം അകക്കാമ്പ് ………അവസ്ഥയിലാണ്? ഖരാവസ്ഥയിൽ
16.  ഭൂമിയിൽ നിഫെ എന്നറിയപ്പെടുന്ന ഭാഗം? കാമ്പ്
17.  ഭൂമിയിൽ പ്രധാനമായും നിക്കൽ (Ni) ഇരുമ്പ് (Fe)  എന്നീധാതുക്കളാൽ നിർമ്മിതമായ ഭാഗം? കാമ്പ്
18.  പ്രാചീനകാലത്ത് ഭൂമുഖത്തുണ്ടായിരുന്ന ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ അറിയപ്പെടുന്നത്? ഫോസിലുകൾ (ജീവാശ്മങ്ങൾ)
19.  ഭൂവൽക്കത്തെയും മാന്റിലിന്റെ ഉപരിഭാഗത്തെയും ചേർത്ത് ……എന്ന് പറയുന്നു? ശിലാമണ്ഡലം (ലിഥോസ്ഫിയർ)
20.  ശിലാമണ്ഡലത്തിനു താഴെയായി ശിലാ പദാർത്ഥങ്ങൾ ഉരുകി അർദ്ധദ്രവാവസ്ഥയിൽ കാണപ്പെടുന്ന ഭാഗം? അസ്തനോസ്ഫിയർ
21.  അഗ്നിപർവ്വതങ്ങളിലൂടെ പുറത്തെത്തുന്ന ശിലാദ്രവത്തിന്റെ (ലാവ) സ്രോതസ്സ് ? അസ്തനോസ്ഫിയർ
22.  രണ്ടോ അതിലധികമോ ധാതുക്കളെ കൊണ്ട് നിർമ്മിതമായ വസ്തുക്കളാണ്………? ശിലകൾ
23.  രണ്ടോ അതിലധികമോ മൂലകങ്ങൾ കൊണ്ടുണ്ടാക്കപ്പെട്ടിട്ടുള്ള പദാർത്ഥങ്ങളാണ്…….? ധാതുക്കൾ
24.  ധാതുക്കളുടെ ഒരു സഞ്ചയമാണ്……? ശിലകൾ
25.  മൂലകങ്ങളുടെ ഒരു മിശ്രിതമാണ്..? ധാതുക്കൾ
26.  ധാതുക്കൾക്ക് ഉദാഹരണങ്ങളാണ്……..? സിലിക്ക, അഭ്രം, ഹേമറ്റൈറ്റ്, ബോക്സൈറ്റ് (രണ്ടായിരത്തിലധികം ധാതുക്കൾ ഭൂമിയിലുണ്ട്)
27.  ഭൂവൽക്കത്തിലെ വിടവുകളുലൂടെ ഉയരുന്ന ശിലാദ്രവം ഭൗമോപരിതലത്തിൽ വച്ചോ ഭൂവൽക്കത്തിനുള്ളിൽ വച്ചോ തണുത്തുറഞ്ഞുണ്ടാകുന്ന ശിലയാണ്……..? ആഗ്നേയശില
28.  ആഗ്നേയശിലകൾക്ക് രണ്ട് ഉദാഹരണങ്ങൾ? ഗ്രാനൈറ്റ്, ബസാൾട്ട്
29.  മാതൃശില അഥവാ പ്രാഥമിക ശില എന്നറിയപ്പെടുന്നത്? ആഗ്നേയശില
30.  എല്ലാ ശിലകളും മാതൃശിലയായ…….ന് രൂപമാറ്റം സംഭവിച്ചുണ്ടാകുന്നതാണ്? ആഗ്നേയശിലകൾക്ക്
31.  കാലന്തരെ ശിലകൾ പൊടിഞ്ഞുണ്ടാകുന്ന അവസാദങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ പാളികളായി നിക്ഷേപിക്കപ്പെട്ടുണ്ടാകുന്ന ശിലകൾ? അവസാദ ശിലകൾ
32.  അവസാദശിലകൾക്ക് രണ്ട് ഉദാഹരണങ്ങൾ? മണൽക്കല്ല്, ചുണ്ണാമ്പ് കല്ല്
33.  പാളികളായി രൂപപ്പെടുന്നതുകൊണ്ട് അടുക്ക് ശിലകൾ എന്നറിയപ്പെടുന്നത്……ശിലകൾ ആണ്? അവസാദശിലകൾ
34.   ഉയർന്ന മർദ്ദമോ താപമോ മൂലം ശിലകൾക്ക് ഭൗതികമായോ രാസപരമായോ  മാറ്റം സംഭവിച്ചുണ്ടാകുന്ന ശിലകൾ? കായാന്തരിതശിലകൾ
35.  കായാന്തരിത ശിലകൾക്ക് രണ്ട് ഉദാഹരണങ്ങൾ? മാർബിൾ, സ്ലേറ്റ്
36.  കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ശിലകൾ? കായാന്തരിതശിലകൾ
37.  ശിലകൾ കാലന്തരെ പൊട്ടിപ്പൊടിയുകയോ വിഘടിക്കുകയോ ചെയ്യുന്ന പ്രക്രിയകളെ………എന്ന് പറയുന്നു? അപക്ഷയം
38.  താപത്തിന്റെ ഏറ്റക്കുറച്ചിലുകൾ കാരണം ശിലകൾക്ക് വികാസവും സങ്കോചവും ഉണ്ടായി സംഭവിക്കുന്ന അപക്ഷയമാണ്…….? ഭൗതിക അപക്ഷയം
39.  ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ്, ജലം തുടങ്ങിയവ ശിലാധാതുക്കളുമായി രാസപ്രവർത്തനത്തിലേർപ്പെട്ടുണ്ടാകുന്ന അപക്ഷയം?  രാസിക അപക്ഷയം
40.  സസ്യങ്ങളുടെ വേരുകൾ, ചെറുജീവികളുടെ മാളമുണ്ടാക്കൽ, സസ്യജന്തു അവശിഷ്ടങ്ങളുടെ ജീർണ്ണത, ഖനനം, പാറപൊട്ടിക്കൽ തുടങ്ങിയവയാൽ ഉണ്ടാകുന്ന അപക്ഷയം? ജൈവിക അപക്ഷയം
41.  അപക്ഷയ പ്രക്സിയയിലൂടെ ശിലകൾ പൊടിഞ്ഞും ജൈവാവശിഷ്ടങ്ങൾ ജീർണ്ണിച്ചും ഉണ്ടാകുന്നതാണ്……..? മണ്ണ്
42.  പരുത്തി കൃഷിയ്ക്ക് അനുയോജ്യമായ മൺൻ? കരിമണ്ണ്
43.  കേരളത്തിൽ പൊതുവെ കാണപ്പെടുന്ന പ്രധാൻ മണ്ണിനം? ചെങ്കൽ മണ്ണ്
44.  ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണ്? എക്കൽ മണ്ണ്
45.  ലോകമണ്ണ് ദിനം? ഡിസംബർ 15
46.  ഇന്ത്യയിലെ റിഗർ മൺ എന്നറിയപ്പെടുന്നത്? കറുത്ത പരുത്തിമണ്ണ്
47.  ഇന്ത്യയിൽ പരുത്തികൃഷ്യ്ക്ക് അനുയോജ്യമായ മേഖല? ഡക്കാൺ ഡ്രാപ്പ്
48.  മണ്ണിനെകുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖ? പെഡോളജി
49.  ഭൂമിയെ വ്യത്യസ്തപാളികളായി തിരിച്ചിരികുന്നത് എന്ത് വിശകലനം ചെയ്താണ്? ഭൂകമ്പതരംഗങ്ങളെ
50.  അപക്ഷയത്തിന് കാരണമായ മനുഷ്യപ്രവർത്തനത്തിന് രണ്ട് ഉദാഹരണങ്ങൾ? ഖനനം, പാറപൊട്ടിക്കൽ

Wednesday, July 18, 2018

നദീതട സംസ്കാരങ്ങളിലൂടെ

ചരിത്രം

(എട്ടാം സ്റ്റാൻഡാർഡിലെ  നദീതട സംസ്കാരങ്ങളിലൂടെ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ)

1.'ചരിത്രം സ്വയം നിർമ്മിക്കുന്നു’, ‘ചരിത്രത്തിൽ എന്ത് സംഭവിച്ചു’ എന്നീ ഗ്രന്ഥങ്ങൾ എഴുതിയ ആസ്ട്രേലിയൻ പുരാവസ്തു ഗവേഷകൻ?
വി. ഗോൾഡൻ ചൈൽഡ്
2. കേരളത്തിലെ ഒരു പ്രധാന നവീനശിലായുഗ  കേന്ദ്രമയിരുന്നു……….?
എടയ്ക്കൽ ഗുഹ
3. സിന്ധൂനദീതട സംസ്കാരത്തെക്കുറിച്ചുള്ള പഠനത്തിന് ആദ്യമായി ഉദ്ഖനനം നടന്ന വർഷം?
1921
3. 1921-ൽ സിന്ധു നദീതട സംസ്കാരത്തെക്കുറിച്ചുള്ള പഠനത്തിന് തുടക്കം കുറിച്ച ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ?
സർ.ജോൺ മാർഷൽ
4. ഇന്ത്യയിൽ പുരാവസ്തു പഠനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്ഥാപനം?
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
5. സിന്ധു നദീതട സംസ്കാരത്തെക്കുറിച്ച് പഠിക്കാൻ ആദ്യമായി ഉദ്ഖനനം നടന്ന സ്ഥലം ഏതായിരുന്നു? ആരുടെ നേതൃത്വത്തിൽ ആയിരുന്നു ഇത് നടന്നത്?  
(പാക്കിസ്ഥാനിലെ ഹാരപ്പയിൽ ദയാറാം സാഹ്‌നിയുടെ നേതൃത്വത്തിൽ  
6. സിന്ധു നദീതടസംസ്കാരപഠനാർത്ഥം പാക്കിസ്ഥാനിലെ മോഹൻജദാരോവിൽ നടന്ന ഉദ്ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതാര്?
ആർ.ഡി. ബാനർജി
7. സിന്ധു നദീതട സംസ്കാരത്തിന്റെ കാലഘട്ടമായി പൊതുവെ കണക്കാക്കുന്നത്………
ബി.സി.ഇ 2700 മുതൽ ബി.സി.ഇ 1700
8.ഇപ്പോൾ പാക്കിസ്ഥാനിൽ ഉൾപ്പെടുന്ന പ്രധാനപ്പെട്ട സിന്ധു നദീതട സംസ്കാര കേന്ദ്രങ്ങൾ?
ഹാരപ്പ, മോഹൻ ജദാരോ, സുത്കാജൻദോർ.
9. ഇപ്പോൾ ഇന്ത്യയിൽ ഉൾപ്പെടുന്ന പ്രധാനപ്പെട്ട സിന്ധു നദീതട സാംസ്കാരിക കേന്ദ്രങ്ങൾ?
അലംഗിർപൂർ, ബനവാലി, കാലിബംഗൻ, ലോഥാൽ, റംഗ്പൂർ, ധോളവീര
10. ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ഉൾപ്പെടുന്ന പ്രധാനപ്പെട്ട ഒരു സിന്ധു നദീതട സംസ്കാര കേന്ദ്രം?
ഷോർട്ടുഗായ്
11. സിന്ധൂനദീതട സംസ്കാര കാലത്ത് നിലനിന്ന ‘ഗ്രേറ്റ് ബാത്ത്’ (ബൃഹദ്സ്നാനഘട്ടം) ഏത് സ്ഥലത്തായിരുന്നു?
മോഹൻ‌ജദാരോ
12. മെസപ്പൊട്ടോമിയയിൽ നിന്ന് ലഭിച്ച ശിലാ ലിഖിതങ്ങളിൽ പറയുന്ന ഏത് സ്ഥലമാണ് ഹാരപ്പയെന്ന് ചരിത്രകാരൻമാർ കരുതുന്നത്?
മെലൂഹ
13. ലോഹങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെടുത്തി ഹാരപ്പൻ സംസ്കാരം അറിയപ്പെട്ടിരുന്നത്.
വെങ്കലയുഗ സംസ്കാരം
14. പൊതുവെ വെങ്കലയുഗ സംസ്കാരങ്ങൾ എന്നറിയപ്പെട്ടിരുന്ന പുരാതൻ സംസ്കാരങ്ങളായിരുന്നു..
ഹാരപ്പൻ, മെസപ്പൊട്ടോമിയൻ, ഈജിപ്ഷ്യൻ, ചൈനീസ്
15. ഈജിപ്റ്റിലെ മമ്മികളെയും പിരമിഡുകളെയും കുറിച്ച് പഠനം നടത്തിയ പുരാവസ്തു ശാസ്ത്രജ്ഞൻ?
ഹൊവാർഡ് കാർട്ടർ
16. മമ്മിയുടെ രൂപത്തിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയ പുരാതന ഈജിപ്റ്റിലെ ഒരു രാജാവായിരുന്നു………?
തൂത്തൻ ഖാമൻ
17. പുരാതന ഈജിപ്റ്റിലെ രാജാക്കന്മാർ അറിയപ്പെട്ടിരുന്നത്?
ഫറവോമാർ
18. നൈൽ നദിയുടെ തീരത്ത് രൂപം കൊണ്ട പുരാതന സംസ്കാരം?
ഈജിപ്ഷ്യൻ സംസ്കാരം
19. നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം?
ഈജ്പിറ്റ്
20. പ്രാചീന ഈജിപ്ഷ്യൻ ജനതയുടെ എഴുത്ത് വിദ്യയായിരുന്നു……..
ഹൈറോഗ്ലിഫിക്സ്
21. ‘വിശുദ്ധമായ എഴുത്ത്’ എന്നറിയപ്പെട്ടിരുന്ന പുരാതന ഈജിപ്റ്റിലെ ലിപി?
ഹൈറീഗ്ലിഫിക്സ്
22. പാപ്പിറസ് ചെടിയുടെ ഇലകൾ ഉപയോഗിച്ച് പുരാതൻ ഈജിപ്റ്റുകാർ എഴുതിയിരുന്ന ലിപി?
ഹൈറോഗ്ലിഫിക്സ്
23. പുരാതന ഈജിപ്റ്റിലെ ലിപിയായിരുന്ന ഹൈറോഗ്ലിഫിക്സ് ആദ്യമായി വായിച്ച ഫ്രഞ്ച് പണ്ഠിതൻ?
ഷംപോലിയോ
24. ഇന്നത്തെ ഇറാക്ക് പ്രദേശത്ത് പുരാതന കാലത്ത് നില നിന്നിരുന്ന നദീതടസംസ്കാരം?
മെസൊപ്പൊട്ടോമിയൻ
25. യൂഫ്രട്ടീസ്-ടൈഗ്രീസ് നദികളൂടെ തീരത്ത് രൂപമെടുത്തിരുന്ന പുരാതന സംസ്കാരം?
മെസൊപ്പൊട്ടോമിയ
26. രണ്ട് നദികൾക്കിടയിലുള്ള പ്രദേശം എന്നറിയപ്പെട്ടിരുന്ന പുരാതന നദീതട സംസ്കാരം?
മെസൊപ്പൊട്ടോമിയ
27. മെസൊപ്പൊട്ടോമിയയിൽ നിലനിന്നിരുന്ന നാല് വ്യത്യസ്ത സംസ്കാരങ്ങൾ?
സുമേറിയൻ, ബാബിലോണിയൻ, അസീറിയൻ, കാൽഡിയൻ
28. പ്രാചീന മെസൊപ്പൊട്ടോമിയയിലെ പ്രധാന നഗരങ്ങളായിരുന്നു……….
ഉർ, ഉറുക്ക്, ലഗാഷ്
29. പുരാതന മെസൊപ്പൊട്ടോമിയയിലെ എഴുത്ത് വിദ്യയായിരുന്നു……..
ക്യൂണിഫോം
30. ആപ്പിന്റെ ആകൃതിയിലുള്ള ലിപി സമ്പ്രദായം നിലനിന്നിരുന്ന പുരാതന സംസ്കാരം?
മെസൊപ്പോട്ടോമിയ (ക്യൂണിഫോം)
31. പ്രാചീന മെസൊപ്പൊട്ടോമിയൻ ജനതയുടെ നിർമ്മാണ വൈദഗ്ദ്ധ്യത്തിന് തെളിവായ ആരാധനാലയങ്ങൾ അറിയപ്പെടുന്നത്………
സിഗുറാത്തുകൾ
32. ഹൊയാങ്ങ്‌ഹോ നദീതടത്തിൽ രൂപപ്പെട്ടിരുന്ന പ്രാചീന സംസ്കാരം?
ചൈനീസ് സംസ്കാരം
33. ഇന്ത്യയിലെ പ്രാചീന ശിലായുഗ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് മധ്യപ്രദേശിലെ………
ഭിംബേഡ്ക്ക
34.മധ്യശിലായുഗത്തിൽ വംശ നാശം സംഭവിച്ചതും ഇപ്പോൾ ശാസ്ത്രലോകം ക്ലോണിംഗിലൂടെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതുമായ ആന വർഗ്ഗത്തിൽപ്പെട്ട ജീവി?
മാമത്ത്
35. ഇന്ത്യയിൽ മധ്യ ശിലായുഗ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശങ്ങൾ?
ബാഗൊർ (രാജസ്ഥാൻ), ആദംഗഡ് (മധ്യപ്രദേശ്)
36. പുരാതന മനുഷ്യൻ കൃഷി ആരംഭിച്ച കാലഘട്ടം?
നവീനശിലായുഗം
57. നവീന ശിലായുഗത്തിലെ മനുഷ്യ ജിവിതത്തെക്കുറിച്ച് തെളിവ് ലഭിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് വടക്കൻ ഇറാക്കിലെ…….
ജാർമൊ
58. നവീന ശിലാ യുഗത്തിലെ മനുഷ്യർ കൈവരിച്ച സാങ്കേതിക പുരോഗതിയ്ക്ക് ഉദാഹരണമാണ്…….ലെ തടാക ഗ്രാമങ്ങൾ
സിറ്റ്സർലണ്ടിലെ
59.ശിലായുഗത്തിൽ നിന്ന് ലോഹയുഗത്തിലേയ്ക്കുള്ള മാറ്റത്തിന്റെ കാലമായിരുന്നു…….
താമ്രശിലായുഗം (ചെമ്പ്-താമ്രം)
60. നവീന ശിലാ യുഗത്തിലെയും താമ്രശിലാ യുഗത്തിലെയും മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുള്ള പ്രധാന കേന്ദ്രമായിരുന്നു തുർക്കിയിലെ…….
ചാതൽഹൊയുക്ക്
61. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന താമ്ര ശിലാ യുഗ കേന്ദ്രമാണ് ബലൂചിസ്ഥാനിലെ …….
മെഹർഗുഡ്
62. നവീന ശിലാ യുഗ അവശിഷ്ടങ്ങൾ കണ്ടെത്തിയ പാലസ്തീനിലെ ഒരു സ്ഥലം.?
ജെറീക്കോ

Wednesday, June 13, 2018

സ്വപ്നങ്ങളുടെ കൈപിടിച്ച് ഇയാൻഡാ

സ്വപ്നങ്ങളുടെ കൈപിടിച്ച് ഇയാൻഡാ

തട്ടത്തുമല ഇയാൻഡാ അക്കാഡമിക്ക് ആൻഡ് സോഷ്യോ-കൾച്ചറൽ സെന്ററിന്റെ അഭിമുഖ്യത്തിൽ പുതിയൊരു സ്വപ്ന പദ്ധതി. കുട്ടികൾക്ക് അവരുടെ അഭിരുചികൾക്കും ആഗ്രഹങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസൃതമായ കണ്ടിന്യൂയസ് ലേണിംഗ് സപ്പോർട്ട്. കുട്ടികൾ എവിടെ എത്താൻ ആഗ്രഹിക്കുന്നുവോ അവിടേയ്ക്ക് അവരെ കൈപിടിച്ചെത്തിക്കുന്ന റൂറൽ സ്റ്റുഡന്റ്സ് സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം.

തെരഞ്ഞെടുക്കപ്പെടുന്ന തട്ടത്തുമലയിലും പരിസരത്തുമുള്ള എട്ട് മുതൽ ഫസ്റ്റ് ഇയർ ഡിഗ്രി വരെയുള്ള നിശ്ചിത എണ്ണം കുട്ടികൾക്ക് സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിനുള്ള പരിശീലനമാണ് ഇതിൽ ഒന്ന്. കൂടാതെ മെഡിക്കൽ, എഞ്ചിനീയറിംഗ്, ജേർണലിസം റിസർച്ച് തുടങ്ങിയ മറ്റ് മേഖലകളിലേയ്ക്കും പരിശീലനം. അഞ്ച് വർഷത്തിനുള്ളിൽ തട്ടത്തുമലയിൽ നിന്ന് ഒരു നിശ്ചിത എണ്ണം കുട്ടികളെ ഐ എ എസ്, ഐ പി എസ് മുതലായ സിവിൽ സർവ്വീസ് ഉദ്യോഗങ്ങളിലും അതുപോലെ മെഡിക്കൽ, എഞ്ചിനീയറിംഗ്, റിസർച്ച്, ജേർണലിസം മുതലായ ഉയർന്ന ഔദ്യോഗിക മേഖലകളിൽ എത്തിക്കുവാനായി ക്രമപ്പെടുത്തുന്ന ഒരു മാർഗ്ഗദർശക തുടർ പാഠ്യ പദ്ധതിയാണിത്. 

ഇതിന്റെ ആദ്യഘട്ട കൗൺസിലിൻ ക്ലാസ്സുകൾ നടന്നു വരുന്നു. അഭിരുചി പരീക്ഷകളിലൂടെ തെരഞ്ഞെടുക്കുന്ന കുട്ടികൾക്കായിരിക്കും ഈ ലേണിംഗ് സപ്പോർട്ട് ലഭിക്കുക. സ്കൂൾ കോളേജ് പഠനത്തോടൊപ്പം മത്സര പരീക്ഷകളിൽ വിജയിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ഇയൻഡായുടെ നിലവിലുള്ള പഠന പദ്ധതിയുടെ ഒരു ഭാഗമാണ് ഇത്.

Tuesday, January 30, 2018

ഇയാൻഡാ

ഇയാൻഡാ
 

Sunday, January 28, 2018

ന്യൂസ്റ്റാർ ഗാമ അബാക്കസ് ഫസ്റ്റ് ടേം സർട്ടിഫിക്കറ്റ് വിതരണം

 ന്യൂസ്റ്റാർ ഗാമ അബാക്കസ് ഫസ്റ്റ് ടേം സർട്ടിഫിക്കറ്റ് വിതരണം
 പ്രിൻസിപ്പാൾ ഇ എ സജിം നിർവ്വഹിക്കുന്നു