ഭൂമിശാസ്ത്രം
(എട്ടാം സ്റ്റാൻഡാർഡിലെ ഭൗമ രഹസ്യങ്ങൾ തേടി എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ)
1.
ഭൂമിയുടെ
ഏറ്റവും പുറമെയുള്ള പാളി? ഭൂവൽക്കം (crust)
2.
ഭൂവൽക്കത്തിന്റെ
രണ്ട് ഭാഗങ്ങൾ? വൻകരഭൂവൽക്കം, സമുദ്രഭൂവൽക്കം
3.
ഭൂവൽക്കത്തിന്
താഴെയായി സ്ഥിതിചെയ്യുന്ന ഭാഗം? മാന്റിൽ
4.
മാന്റിലിന്റെ
ർഅണ്ട് ഭാഗങ്ങൾ? ഉപരിമാന്റിൽ, അധോമാന്റിൽ
5.
ഭൂമിയുടെ
കേന്ദ്രഭാഗം? അകക്കാമ്പ് (core)
6.
വൻകരഭൂവൽക്കം
അറിയപ്പെടുന്നത്……..? സിയാൽ
7.
സമുദ്രതട
ഭൂവൽക്കം അറിയപ്പെടുന്നത്…..? സിമ
8.
വൻകരഭൂവൽക്കത്തിൽ
മുഖ്യമായും അടങ്ങിയിരിക്കുന്നത്…….? സിലിക്ക, അലൂമിനിയം (അതുകൊണ്ടാണ് സിയാൽ എന്നറിയപ്പെടുന്നത്)
9.
സമുദ്രഭൂവൽക്കത്തിൽ
മുഖ്യമായും അടങ്ങിയിരിക്കുന്നത്……?
സിലിക്ക, മഗ്നീഷ്യം (അതുകൊണ്ടാണ് സിമ
എന്നറിയപ്പെടുന്നത്)
10. സിലിക്കൺ സംയുക്തങ്ങൾ കൊണ്ട് നിർമ്മിതമായ ഉപരിമാന്റിൽ
ഏതവസ്ഥയിലാണ്? ഖരാവസ്ഥയിൽ
11. ഉപരിമാന്റിലിന്റെ തൊട്ടുതാഴെയുള്ള അധോ മാന്റിൽ ഏതവസ്ഥയിൽ
ആണ്? അർദ്ധദ്രവാവസ്ഥയിൽ
12. ഭൂവൽക്കവും മാന്റലിന്റെ ഖരരൂപത്തിലുള്ള ഉപരിഭാഗവും
ചേർന്നതാണ്……..? സ്ഥലമണ്ഡലം (ലിഥോസ്ഫിയർ)
13. ഉപരിമാന്റിലിന്റെ താഴെയായി കാണുന്ന അർദ്ധദ്രവാവസ്ഥയിലുള്ള
ഭാഗം അറിയപ്പെടുന്നത്? അസ്തനോസ്ഫിയർ
14. ഭുമിയുടെ പുറക്കാമ്പിലെ പദാർത്ഥങ്ങൾ ഏതവസ്ഥയിലാണ്?
ഉരുകിയ ദ്രാവക അവസ്ഥയിൽ
15. ഭൂമിയുടെ കേന്ദ്രഭാഗത്ത് അനുഭവപ്പെടുന്ന ഉയർന്ന
മർദ്ദം മൂലം അകക്കാമ്പ് ………അവസ്ഥയിലാണ്? ഖരാവസ്ഥയിൽ
16. ഭൂമിയിൽ നിഫെ എന്നറിയപ്പെടുന്ന ഭാഗം? കാമ്പ്
17. ഭൂമിയിൽ പ്രധാനമായും നിക്കൽ (Ni) ഇരുമ്പ് (Fe) എന്നീധാതുക്കളാൽ നിർമ്മിതമായ ഭാഗം? കാമ്പ്
18. പ്രാചീനകാലത്ത് ഭൂമുഖത്തുണ്ടായിരുന്ന ജീവജാലങ്ങളുടെ
അവശിഷ്ടങ്ങൾ അറിയപ്പെടുന്നത്? ഫോസിലുകൾ (ജീവാശ്മങ്ങൾ)
19. ഭൂവൽക്കത്തെയും മാന്റിലിന്റെ ഉപരിഭാഗത്തെയും ചേർത്ത്
……എന്ന് പറയുന്നു? ശിലാമണ്ഡലം (ലിഥോസ്ഫിയർ)
20. ശിലാമണ്ഡലത്തിനു താഴെയായി ശിലാ പദാർത്ഥങ്ങൾ ഉരുകി
അർദ്ധദ്രവാവസ്ഥയിൽ കാണപ്പെടുന്ന ഭാഗം? അസ്തനോസ്ഫിയർ
21. അഗ്നിപർവ്വതങ്ങളിലൂടെ പുറത്തെത്തുന്ന ശിലാദ്രവത്തിന്റെ
(ലാവ) സ്രോതസ്സ് ? അസ്തനോസ്ഫിയർ
22. രണ്ടോ അതിലധികമോ ധാതുക്കളെ കൊണ്ട് നിർമ്മിതമായ വസ്തുക്കളാണ്………? ശിലകൾ
23. രണ്ടോ അതിലധികമോ മൂലകങ്ങൾ കൊണ്ടുണ്ടാക്കപ്പെട്ടിട്ടുള്ള
പദാർത്ഥങ്ങളാണ്…….? ധാതുക്കൾ
24. ധാതുക്കളുടെ ഒരു സഞ്ചയമാണ്……? ശിലകൾ
25. മൂലകങ്ങളുടെ ഒരു മിശ്രിതമാണ്…..? ധാതുക്കൾ
26. ധാതുക്കൾക്ക് ഉദാഹരണങ്ങളാണ്……..? സിലിക്ക, അഭ്രം, ഹേമറ്റൈറ്റ്, ബോക്സൈറ്റ് (രണ്ടായിരത്തിലധികം ധാതുക്കൾ
ഭൂമിയിലുണ്ട്)
27. ഭൂവൽക്കത്തിലെ വിടവുകളുലൂടെ ഉയരുന്ന ശിലാദ്രവം ഭൗമോപരിതലത്തിൽ
വച്ചോ ഭൂവൽക്കത്തിനുള്ളിൽ വച്ചോ തണുത്തുറഞ്ഞുണ്ടാകുന്ന ശിലയാണ്……..? ആഗ്നേയശില
28. ആഗ്നേയശിലകൾക്ക് രണ്ട് ഉദാഹരണങ്ങൾ? ഗ്രാനൈറ്റ്,
ബസാൾട്ട്
29. മാതൃശില അഥവാ പ്രാഥമിക ശില എന്നറിയപ്പെടുന്നത്?
ആഗ്നേയശില
30. എല്ലാ ശിലകളും മാതൃശിലയായ…….ന് രൂപമാറ്റം സംഭവിച്ചുണ്ടാകുന്നതാണ്? ആഗ്നേയശിലകൾക്ക്
31. കാലന്തരെ ശിലകൾ പൊടിഞ്ഞുണ്ടാകുന്ന അവസാദങ്ങൾ താഴ്ന്ന
പ്രദേശങ്ങളിൽ പാളികളായി നിക്ഷേപിക്കപ്പെട്ടുണ്ടാകുന്ന ശിലകൾ? അവസാദ ശിലകൾ
32. അവസാദശിലകൾക്ക് രണ്ട് ഉദാഹരണങ്ങൾ? മണൽക്കല്ല്, ചുണ്ണാമ്പ്
കല്ല്
33. പാളികളായി രൂപപ്പെടുന്നതുകൊണ്ട് അടുക്ക് ശിലകൾ എന്നറിയപ്പെടുന്നത്……ശിലകൾ ആണ്? അവസാദശിലകൾ
34. ഉയർന്ന
മർദ്ദമോ താപമോ മൂലം ശിലകൾക്ക് ഭൗതികമായോ രാസപരമായോ മാറ്റം സംഭവിച്ചുണ്ടാകുന്ന ശിലകൾ? കായാന്തരിതശിലകൾ
35. കായാന്തരിത ശിലകൾക്ക് രണ്ട് ഉദാഹരണങ്ങൾ? മാർബിൾ,
സ്ലേറ്റ്
36. കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ശിലകൾ?
കായാന്തരിതശിലകൾ
37. ശിലകൾ കാലന്തരെ പൊട്ടിപ്പൊടിയുകയോ വിഘടിക്കുകയോ
ചെയ്യുന്ന പ്രക്രിയകളെ………എന്ന് പറയുന്നു? അപക്ഷയം
38. താപത്തിന്റെ ഏറ്റക്കുറച്ചിലുകൾ കാരണം ശിലകൾക്ക്
വികാസവും സങ്കോചവും ഉണ്ടായി സംഭവിക്കുന്ന അപക്ഷയമാണ്…….? ഭൗതിക അപക്ഷയം
39. ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ്, ജലം തുടങ്ങിയവ ശിലാധാതുക്കളുമായി
രാസപ്രവർത്തനത്തിലേർപ്പെട്ടുണ്ടാകുന്ന അപക്ഷയം?
രാസിക അപക്ഷയം
40. സസ്യങ്ങളുടെ വേരുകൾ, ചെറുജീവികളുടെ മാളമുണ്ടാക്കൽ,
സസ്യജന്തു അവശിഷ്ടങ്ങളുടെ ജീർണ്ണത, ഖനനം, പാറപൊട്ടിക്കൽ തുടങ്ങിയവയാൽ ഉണ്ടാകുന്ന അപക്ഷയം?
ജൈവിക അപക്ഷയം
41. അപക്ഷയ പ്രക്സിയയിലൂടെ ശിലകൾ പൊടിഞ്ഞും ജൈവാവശിഷ്ടങ്ങൾ
ജീർണ്ണിച്ചും ഉണ്ടാകുന്നതാണ്……..? മണ്ണ്
42. പരുത്തി കൃഷിയ്ക്ക് അനുയോജ്യമായ മൺൻ? കരിമണ്ണ്
43. കേരളത്തിൽ പൊതുവെ കാണപ്പെടുന്ന പ്രധാൻ മണ്ണിനം?
ചെങ്കൽ മണ്ണ്
44. ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണ്? എക്കൽ മണ്ണ്
45. ലോകമണ്ണ് ദിനം? ഡിസംബർ 15
46. ഇന്ത്യയിലെ റിഗർ മൺ എന്നറിയപ്പെടുന്നത്? കറുത്ത
പരുത്തിമണ്ണ്
47. ഇന്ത്യയിൽ പരുത്തികൃഷ്യ്ക്ക് അനുയോജ്യമായ മേഖല?
ഡക്കാൺ ഡ്രാപ്പ്
48. മണ്ണിനെകുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖ? പെഡോളജി
49. ഭൂമിയെ വ്യത്യസ്തപാളികളായി തിരിച്ചിരികുന്നത് എന്ത്
വിശകലനം ചെയ്താണ്? ഭൂകമ്പതരംഗങ്ങളെ
50. അപക്ഷയത്തിന് കാരണമായ മനുഷ്യപ്രവർത്തനത്തിന് രണ്ട്
ഉദാഹരണങ്ങൾ? ഖനനം, പാറപൊട്ടിക്കൽ
No comments:
Post a Comment