ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Sunday, December 28, 2008

ലേഖനം- എവിടെയാണ് ഈ തട്ടത്തുമല ?

ലേഖനം

എവിടെയാണ് ഈ തട്ടത്തുമല ?

തട്ടത്തുമല

ഒരു മനോഹരമായ ഗാമം

ഈ സ്ഥലം തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത്‌ (എം. സി. റോഡില്‍ ) സ്ഥിതിചെയ്യുന്നു. തിരുവനന്തപുരം ജില്ലയില്‍ , ചിറയിന്‍കീഴ്‌ താലൂക്കില്‍ കിലിമാനൂര്‍ പഴയകുന്നുമ്മേല്‍ പന്ചായത്തില്‍ (പഴയകുന്നുംമ്മേല്‍ വില്ലേജ് ) ഉള്‍പെടുന്നു.

കിളിമാന്നൂരുമായി ഏതാണ്ട് മൂന്നു കിലോമീറ്റര്‍ ദൂരമേയുള്ളൂ.

ഇപ്പോള്‍ ഇതു ആറ്റിങ്ങല്‍ നിയമസഭാ നിയോജക മണ്ഡലത്തില്‍ ആണ്.
പാര്‍ളമെന്റ്റ് മണ്ഡലവും ആറ്റിങ്ങല്‍ തന്നെ .

കൊല്ലം ജില്ലാ അതിര്‍ത്തിയിലാണ് ഈ ഗ്രാമം. തട്ടത്തുമലയില്‍ നിന്നും വടക്കോട്ട്‌ ഒരു കിലോമീറെര്‍ കഴിഞ്ഞാല്‍ കൊല്ലം ജില്ലയിലെ നിലമേല്‍ പ്രദേശം ആയി.

ഇവിടെ എത്താന്‍ വടക്കുനിന്നു എം.സി.റോഡ് വഴി വരുന്നവര്‍ക്ക് കിളിമാനൂര്‍ വഴി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന ബസുകളില്‍ വന്നാല്‍ നിലമേല്‍ കഴിഞ്ഞു തട്ടത്തുമല ജംഗ്ഷനില്‍ ഇറങ്ങാം.

ഓര്‍ഡിനറി ബസുകള്‍ക്കും, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്കും , ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചര്‍ ബസുകള്‍ക്കും തട്ടത്തുമലയില്‍ സ്റ്റോപ്പ് ഉണ്ട്. എന്നാല്‍ സുപ്പെര്‍ ഫാസ്റ്റിലും മറ്റും വരുന്നവര്‍ ഒന്നുകില്‍ വരുന്ന വഴിയ്ക്ക് നിലമേല്‍ ഇറങ്ങി അവിടെ നിന്നു മറ്റേതെങ്കിലും വണ്ടിയില്‍ കയറി തട്ടത്തുമലയില്‍ എത്തുക.

അല്ലെങ്കില്‍ കിളിമാനൂര്‍ പോയി ഇറങ്ങിയ ശേഷം അവിടെ നിന്നും വേറെ ബസില്‍ തിരിച്ചു വന്ന വഴിയില്‍ വടക്കോട്ട്‌ വരിക. നിലമേല്‍ ഭാഗത്തോട്ടുള്ള വണ്ടികളില്‍ കയറിയാല്‍മതി.

തെക്കുനിന്നു വരുന്നവര്‍ എം. സി റോഡില്‍ ആയൂര്‍, കൊട്ടാരയ്ക്കര , കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന ബസുകളില്‍ കയറി കിളിമാനൂര്‍ കഴിഞ്ഞു തട്ടത്തുമലയില്‍ ഇറങ്ങുക. കിളിമാനൂരില്‍ ഇറങ്ങി മറ്റൊരു വണ്ടിയിലും വരാവുന്നതാണ്. കിളിമാന്നൂരിനും നിലമേലിനും ഇടയ്ക്കാണ് തട്ടത്തുമല. ഇവയുമായി വളരെ അടുത്തടുത്താണ്

എന്‍. എച്ച്. 47-ല്‍ കൂടി തെക്കു നിന്നും വടക്കു നിന്നും വരുന്നവര്‍ ആറ്റിങ്ങല്‍ ഇറങ്ങിയിട്ട് കിളിമാനൂര്‍ , നിലമേല്‍ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളില്‍ കയറുക.

പ്രത്യേകം ശ്രദ്ധിയ്ക്കുക; ഇതിലേ റെയില്‍വേ സ്റ്റേഷനോ, റെയില്‍വേ ലൈനോ ഇല്ല. റോഡ് മാര്‍ഗം മാത്രമേ വരാന്‍ കഴിയുകയുള്ളൂ !

ട്രെയിനില്‍ വരുന്നവര്‍ വര്‍ക്കലയിലോ, ചിരയിന്കീഴിലോ ഇറങ്ങി ആറ്റിങ്ങല്‍ വന്നിട്ട് കിളിമാനൂര്‍ വഴി തട്ടത്തുമലയില്‍ എത്തുക !

Wednesday, October 15, 2008

ഒക്ടോബറിലെ കാര്യങ്ങള്‍ ഇവിടെ

ഒക്ടോബറിലെ കാര്യങ്ങള്‍

സ്കൂള്‍ പരീക്ഷകള്‍

ഒക്ടോബര്‍ 15 : സ്കൂളില്‍ അര്‍ദ്ധ വാര്‍ഷിക പരീക്ഷകള്‍ തുടങ്ങി

ബുക്കര്‍ പ്രൈസ്

ഒക്ടോബര്‍ 16: 2008-ലെ ബുക്കര്‍ സമ്മാനം ഇന്ത്യന്‍ യുവ എഴുത്തുകാരന്‍ അരവിന്ദ് അഡിഗ-യ്ക്ക് .
കൃതി: ' ദ വൈറ്റ് ടൈഗര്‍ '

സാഹിത്യ നോബല്‍ സമ്മാനം

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം ഫ്രഞ്ച് നോവലിസ്റ്റ്‌ ജീന്‍ മാറി ഗുസ്താവ് ലേ ക്ലേസിയോക്ക്.

സാമ്പത്തികശാസ്ത്ര നോബല്‍

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം അമേരിക്കന്‍ അദ്ധ്യാപകനും, പംക്തികാരനുമായ പോള്‍ ക്രുഗ്മാന്

ആണവ കരാര്‍

ഒക്ടോബര്‍ 11: ഇന്ത്യ- അമേരിക്കന്‍ ആണവ കരാര്‍ ഇന്നു ഒപ്പ് വച്ചു. അമേരിക്കന്‍ സമയം വെള്ളിയാഴ്ച്ച വൈകിട്ടും, ഇന്ത്യന്‍ സമയം ശനിയാഴ്ച വെളുപ്പിനും ആണ് ഒപ്പിടീല്‍ നടന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസുമാണ് കരാറില്‍ ഒപ്പിട്ടത്. ഒരുപാടു ചോദ്യങ്ങള്‍ ബാക്കിയാകുന്നു. ഉത്തരങ്ങള്‍ക്കായി ഇനിയും കാത്തിരിയ്ക്കാം.

വയലാര്‍ അവാര്‍ഡ്

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് എം. പി. വീരേന്ദ്ര കുമാറിന്‍റെ ' നല്ല ഹൈമവതഭൂവില്‍ ' എന്ന കൃതിയ്ക്ക് ലഭിച്ചു

Wednesday, October 1, 2008

പ്ലസ്-വണ്‍ ഏകജാലകം

പ്ലസ്-വണ്‍, മാനവികം ബ്ലോഗ്ഗര്‍ പറയുന്നു


പ്ലസ്-വണ്‍ ഏകജാലകം


പ്ലസ് വണ്‍ ഏകജാലകം സംബന്ധിച്ച വിമര്‍ശനങ്ങള്‍ പലതും ദുരുദ്ദേശപരമാണ്. ഏകജാലക പ്രവേശനം തികച്ചും നീതിയുക്തമാണ്.ഒരു പുതിയ പരിഷ്കാരം എന്ന നിലയില്‍ സ്വാഭാവികമായ ചില പോരായ്മകള്‍ ഉണ്ടായിട്ടുണ്ട്. ജില്ലാതല അലോട്മെന്‍റ് ആയതിനാല്‍ അല്പംസങ്കീര്‍ണതകള്‍ഉണ്ട്.ക്രിയാത്മകമായ വിമര്‍ശനങ്ങളും നിര്‍ദേശ്ശങ്ങളുമാണ് അഭികാമ്യം.
ഓരോ സ്കൂളിലും പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സ്വീകരിച്ച്ച് അവ ഡയറക്ടറേറ്റില്‍ എത്തിച്ച് മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി നെറ്റില്‍ ഇട്ട് അതിന്‍പ്രകാരം അഡ്മിഷന്‍ നടത്തുന്നത് കുറച്ചുകൂടി സൗകര്യമായിരിക്കും എന്ന് തോന്നുന്നു.

Saturday, September 27, 2008

ലേഖനം- സ്ഥലനാമ പുരാണം

ലേഖനം

സ്ഥലനാമ പുരാണം

തട്ടത്തുമല പണ്ടു കാടും മലയും ആയിരുന്നു. കൂടുതലും ചൂരല്‍ കാടുകള്‍ ആയിരുന്നെന്നു പഴമക്കാര്‍ പറയുന്നു. ഇന്നും മലയുണ്ട്. കാടോന്നുമില്ല. ചൂരലാണെങ്കില്‍ ഇവിടെ അടുത്ത്തൊന്നുമില്ല. പരിസര പ്രദേശങ്ങളില്‍ നിന്നും മറ്റും കാലാകാലങ്ങളില്‍ കുടിയേറിയവര്‍ കാടും മലയും വെട്ടിത്തെളിച്ച് കൃഷിയിറക്കി. പണ്ട് സെന്റിന് ഇന്നത്തെ പതിമ്മൂന്നു രൂപ ഇവിടെ വസ്തുവില ആയിരുന്നപ്പോള്‍ ആരും വാങ്ങാനില്ലായിരുന്നുവത്രേ. ഇന്ന് ആ സ്ഥാനത്ത് അന്‍പതിനായിരവും അതിന് മുകളിലുമാണ് വസ്തുവില! എം. സി. റോഡ് ഇതു വഴി കീറി മുറിച്ചു കടന്നുപോകുന്നു. സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉയര്ന്ന നിലവാരം പുലര്‍ത്തുന്ന ഒരു പ്രദേശമാണ് ഇത്.

തട്ടത്തുമല എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റി പഴമക്കാര്‍ പലതും പറയുന്നു. ' തട്ട് ഒത്ത മല ' എന്നതില്‍ നിന്നാണ് ഈ സ്ഥലനാമം ഉണ്ടായതെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ' തത്വത്തിന്‍ മല ' ആണ് പണ്ടും ഇപ്പോഴും തട്ടത്തുമലയെന്നു ഊറ്റം കൊള്ളുന്നവരും ഉണ്ട്. ' തട്ടാത്ത മല ' എന്നതാണ് തട്ടത്തുമല ആയതെന്നും പറയപ്പെടുന്നു. അതല്ല ' തട്ട് തട്ടാം മല ' എന്ന് പറഞ്ഞു പറഞ്ഞു തട്ടത്തുമല ആയെന്നും പറയുന്നു.

തടം (വഴി) ഉണ്ടായിരുന്നതിനാല്‍ ' തടത്തില്‍ മല ' എന്ന് പറഞ്ഞിരിക്കാംഎന്നും അതാണ്‌ തട്ടത്തുമല ആയിട്ടുള്ളതെന്നും ഊഹിച്ചു പറയുന്നവരും ഉണ്ട്. തടമല, തൊടാമല, തോട്ടിന്മല, തോട്ടമല, തട്ടിന്മല, തട്ടൊത്തു കിട്ടിയ മല, തട്ടുമല, തട്ടകത്തിന്‍മല ഇങ്ങനെ പല പൂര്‍വ നാമങ്ങളും തട്ടത്തുമലയ്ക്ക് മേല്‍ ആരോപിയ്ക്കുന്നുണ്ട്. അപ്പോള്‍ പിന്നെ ഒരു യോജിച്ച അഭിപ്രായത്തില്‍ എത്തുക എന്നത് ശ്രമകരമാണ്.

ഏതായാലും ഭൂമിശാസ്ത്രപരമായി ഇത് തട്ട് ഒത്തു കിട്ടിയ ഒരു മലയാണെന്നതില്‍ സംശയമില്ല. ഇവിടുത്തെ ജനങ്ങളുടെ സ്വഭാവം വച്ചു നോക്കുകയാണെങ്കില്‍ തത്വത്തിന്‍ മല തന്നെയാണ് എന്ന് പറയുന്നതിലും തെറ്റൊന്നുമില്ല.

കുന്നും മലകളും, വയലുകളും തോടുകളും ,ചെറുതും വലുതുമായ പാറക്കൂട്ടങ്ങളും , കുണ്ടുകളും കുഴികളും , ഒലിപ്പാന്‍ ചാലുകളും അവയ്ക്കെല്ലാം ഇടയില്‍ നിരപ്പായ സ്ഥലങ്ങളും എന്ന രീതിയിലാണ് ഇവിടുത്തെ ഭൂമിശാസ്ത്രം .അങ്ങനെ നയനാഭിരാമമായ ഒരു ഗ്രാമച്ചന്ദം! എന്നാല്‍ നിര്‍ഭാഗ്യകരം എന്ന് പറയട്ടെ ആ പഴയ സൌന്ദര്യമൊക്കെ മനുഷ്യന്റെ ഇടപെടല്‍ കൊണ്ടു നശിച്ചുകൊണ്ടിരിക്കുകയാണ്.

കുന്നും മലയുമെല്ലാം ഇടിച്ചു നിലംപെരിശാക്കിക്കൊണ്ടിരിയ്ക്കുന്നു. വയലുകളും തോടുകളും ഒട്ടുമുക്കാലും നികത്തിക്കഴിഞ്ഞു. ഓര്‍മകളുടെ തിരു ശേഷിപ്പ് പോലെ അങ്ങിങ്ങു തുണ്ട് തുണ്ട് നിലങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് മാത്രം. അതില്‍ത്തന്നെ മിക്കതിലും നെല്‍കൃഷിയില്ല. പണ്ട് കൊയ്ത്തുകാലം എന്ന് പറഞ്ഞാല്‍ ഒരു ഉത്സവ കാലം തന്നെയായിരുന്നു. എല്ലാം പോയ്മറഞ്ഞു! മണിമാളികകള്‍ കൊണ്ടു അലങ്കരിക്കപ്പെട്ട ഒരു ' ഗ്രാമ നഗരം ' എന്ന നിലയിലായിരിക്കുന്നു നമ്മുടെ സ്ഥലം എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്‌.

വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം; ഇന്നുള്ള ഭംഗിയെങ്കിലും ശേഷിച്ചിരുന്നെങ്കില്‍ !

നല്ലൊരു കാര്‍ഷിക പ്രദേശമാണ് ഇത്. ധാരാളം ധാന്യങ്ങള്‍ പണ്ട് ഇവിടെ കൃഷി ചെയ്തിരുന്നു. നെല്ല്, വാഴ, തെങ്ങ്, അടയ്ക്ക, മുളക്, കുരുമുളക്, മരച്ചീനി, കശുമാവ് , ചേമ്പ്, ചേന കാച്ചില്‍, ചെറുവള്ളിക്കിഴങ്ങ്, പീയണിക്ക (മത്തന്‍) , വെള്ളരിക്ക, വിവിധയിനം പയറുകള്‍, വെള്ളരിക്ക, പാവല്‍, ചതുരപ്പയര്‍, മുതിര, എള്ള്, പടവലം, മാവ്, റബ്ബര്‍, തുടങ്ങി എത്രയോ തരം കൃഷികള്‍! മരച്ചീനി കൃഷി അന്ന് വ്യാപകമായിരുന്നു. എന്നാല്‍ ഇന്നു എല്ലാ കൃഷിയെയും വിഴുങ്ങി റബ്ബര്‍ കൃഷി ആധിപത്യം സ്ഥാപിച്ചിരിയ്ക്കുന്നു. ഒരു റബ്ബറളം തന്നെ! റബ്ബര്‍ ടാപ്പിങ്ങിനു വേണ്ടി ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും തൊഴിലാളികള്‍ എത്തുന്നു.

തട്ടത്തുമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാന സ്ഥലങ്ങലാണ് മറവക്കുഴി,ചായക്കാറുപച്ച, ഇടക്കരിയ്ക്കകം, മണലേത്തുപച്ച, വഴോട്, മാവിള, നെടുമ്പാറ, പാറക്കട, പെരുംകുന്നം, ശാസ്താമ്പൊയ്ക, പറണ്ടക്കുഴി, വട്ടപ്പാറ, കിഴക്കേ വട്ടപ്പാറ, വട്ടപ്പച്ച, ചാറയം, കൂവത്തടം, വണ്ടിത്തടം, ചെമ്പകശ്ശേരി, കുറവന്‍കുഴി, കൈലാസം കുന്ന്, വല്ലൂര്‍, കുഞ്ചേന്‍ കുഴി, ഗണപതിപ്പാറ, വിലങ്ങറ, പാങ്ങല്‍തടം, ചേറാട്ടുകുഴി, കണ്ണങ്കോട്, മൈലകുന്ന്, വടക്കുംപുറം, മാണിയ്ക്കപ്പാറ, ഷെഡ്ഡില്‍കട തുടങ്ങിയവ.

ഇനിയും എഴുതാം.....
പ്രതീക്ഷിയ്ക്കുക!