സ്കൂള്‍ പരീക്ഷകള്‍
ഒക്ടോബര്‍ 15 : സ്കൂളില്‍ അര്‍ദ്ധ വാര്‍ഷിക പരീക്ഷകള്‍ തുടങ്ങി
ബുക്കര്‍ പ്രൈസ്
ഒക്ടോബര്‍ 16: 2008-ലെ ബുക്കര്‍ സമ്മാനം ഇന്ത്യന്‍ യുവ എഴുത്തുകാരന്‍ അരവിന്ദ് അഡിഗ-യ്ക്ക് .
കൃതി: ' ദ വൈറ്റ് ടൈഗര്‍ '
സാഹിത്യ നോബല്‍ സമ്മാനം
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം ഫ്രഞ്ച് നോവലിസ്റ്റ് ജീന്‍ മാറി ഗുസ്താവ് ലേ ക്ലേസിയോക്ക്.
സാമ്പത്തികശാസ്ത്ര നോബല്‍
ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം അമേരിക്കന്‍ അദ്ധ്യാപകനും, പംക്തികാരനുമായ പോള്‍ ക്രുഗ്മാന്
ആണവ കരാര്‍
ഒക്ടോബര്‍ 11: ഇന്ത്യ- അമേരിക്കന്‍ ആണവ കരാര്‍ ഇന്നു ഒപ്പ് വച്ചു. അമേരിക്കന്‍ സമയം വെള്ളിയാഴ്ച്ച വൈകിട്ടും, ഇന്ത്യന്‍ സമയം ശനിയാഴ്ച വെളുപ്പിനും ആണ് ഒപ്പിടീല്‍ നടന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസുമാണ് കരാറില്‍ ഒപ്പിട്ടത്. ഒരുപാടു ചോദ്യങ്ങള്‍ ബാക്കിയാകുന്നു. ഉത്തരങ്ങള്‍ക്കായി ഇനിയും കാത്തിരിയ്ക്കാം.
വയലാര്‍ അവാര്‍ഡ്
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് എം. പി. വീരേന്ദ്ര കുമാറിന്‍റെ ' നല്ല ഹൈമവതഭൂവില്‍ ' എന്ന കൃതിയ്ക്ക് ലഭിച്ചു
No comments:
Post a Comment