ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Wednesday, October 3, 2012

പഠനയാത്ര

ന്യൂസ്റ്റാർ കോളേജ്
തട്ടത്തുമല

പഠനയാത്ര

പ്രിയ രക്ഷകർത്താക്കളെ,

ന്യൂസ്റ്റാർ കോളേജിൽ നിന്നുള്ള ഈ വർഷത്തെ പഠന-വിനോദയാത്ര നിശ്ചയിച്ചിരിക്കുകയാണ്. കുട്ടികൾ പഠനത്തിന്റെ ഭാഗമായി കണ്ടിരിക്കേണ്ട  തെന്മല ഇക്കോ ടുറിസം പ്രോജക്ട് ഏരിയയാണ്  മുഖ്യ സന്ദർശനസ്ഥലം. കൂടാതെ കുളത്തൂപ്പുഴ, പാലരുവി, കുറ്റാലം തുടങ്ങിയ വിവിധ  സ്ഥലങ്ങളും സന്ദർശിക്കും. രാവിലെ 7 മണിയ്ക്ക് യാത്ര തിരിച്ച് വൈകുന്നേരം  ആറു മണിയ്ക്ക് മുമ്പ് തിരിച്ചെത്തുവാൻ കഴിയും വിധമാണ് ഈ ടൂർ പ്രോഗ്രാം  നിശ്ചയിച്ചിട്ടുള്ളത്. കുറഞ്ഞ ചെലവിൽ നമ്മുടെ തൊട്ടടുത്തുള്ള  വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുവാനുള്ള ഈ ഒരു ദിവസത്തെ യാത്ര കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരു പോലെ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ ലഘു പഠന-വിനോദ യാത്രാ പരിപാടി വിജയിപ്പിക്കുവാൻ എല്ലാ കുട്ടികളോടും രക്ഷകർത്താക്കളോടും അഭ്യർത്ഥിക്കുന്നു.

എന്ന് സ്നേഹപൂർവ്വം

പ്രിൻസിപ്പൾ,  
ന്യൂസ്റ്റാർ കൊളേജ്,  തട്ടത്തുമല
തട്ടത്തുമല, 
4-10-2012

Sunday, August 26, 2012

ഓണാഘോഷം

ഓണാഘോഷം

ന്യൂസ്റ്റാർ കോളേജിലെ ഇത്തവണത്തെ ഓണാഘോഷം ഇന്നായിരുന്നു. രാവിലെ എ.ഇബ്രാഹിം കുഞ്ഞ്സാർ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അത്തപ്പൂക്കള മത്സരവും  വിവിധ കലാ കായിക മത്സരങ്ങളും  ഉണ്ടായിരുന്നു. ന്യൂസ്റ്റാർ വളപ്പിൽ ഇട്ട ഊഞ്ഞാൽ കുട്ടികൾക്ക് സന്തോഷമായി. പൂർവ്വ വിദ്യാർത്ഥികളും  ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു. 

Saturday, August 11, 2012

Question Tags


Question Tags


Tag is like a tail. We say , The dog is running, isn't it? Here the part isn't it is the tag. The   Isn't is  like a tail of that sentence. There are certain simple steps to make the Question tags:

1. We use helping verbs to make tags.

2.  Affirmative (positive) setence has a negative tag and negative sentence has a poitive tag

3. Put a comma just before the tag, and a question mark after the tag. Tag does not start in capital letter          because it is a part of the senence.

4. We use short forms like isn't it, aren't they etc.

5. The pronoun in the tag should be according to the subject of the sentence.  


Examples: 


1.  Arya is beautiful, isn't she? (Negative tag)

2. Vishnu is not poor, is he? (Positive tag)
 
3. She was a doctor, was'nt she?

4. She was not a teacher, was she?

5. They will be doctors, won't they?

6. They won't be techers, will they?

7. She studies at night, doesn't she?

8. He doesn't study at home, does he?

9. They play volley ball, don't they?

10. We don't play cricket, do we?

11. The man killed the bird, didn't he?

12. She didn't respond, did she?

13. They attend the class, don't they?

14. Revathi and Radhika will sing, won't they?

15. They will not dance, will they?

16. I am a writer, aren't I?

(Don't say.....amn't I; it is wrong)

17. You can go there, can't you?

18. you cannot go there, can you?

19. The man could fight the case, couldn't he?

20. I am not an actor, am I?

21. They don't watch serials , do they?

22. The police couldn't catch the thief, could they?

23. We should be helpful, shouldn't we?

24. We should not impolite, should we?

25. She would look smarter in this dress, wouldn't she?

26. You would not sound better i this casset, would you?

27. He has mistaken, hasn't he?

28. He has not mistaken, has he?

29. They have hurt someone , haven't they?

30. They went to school, didn't they?


Negatives like scarcely, hardly, seldom, never, little, few, etc. are followed by positive tags. 


Eg. She seldom talks to strangers, does she?

They never lie, do they?

We had little money with us, had we? 

The man hardly escaped, did he?


For imperatives, we take you as the subject and make a tag accordingly.


Eg. Get out, won't you?

Kindly help him, won't you?

Don't come here, will you?

Don't touch stray dogs, will you?

Sunday, July 29, 2012

മഹാവിസ്ഫോടന സിദ്ധാന്തം

മഹാവിസ്ഫോടനം

പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ പറ്റി പ്രതിപാദിക്കുന്ന ഒരു ശാസ്ത്ര സിദ്ധാന്തം ആണ് മഹാവിസ്ഫോടനം. പ്രപഞ്ചോല്പത്തി വിശദീകരിക്കാൻ ഇന്നു് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതു് ഈ സിദ്ധാന്തമാണു്. മിക്കവാറും എല്ലാ പ്രപഞ്ചവിജ്ഞാന ശാസ്ത്രജ്ഞന്മാരും ഈ ശാസ്ത്ര സിദ്ധാന്തത്തെ അംഗീകരിച്ചിരിക്കുന്നു. ഉദ്ദേശം 1370 കോടി വർഷങ്ങൾ‍ക്ക് മുൻപ് നടന്ന ഒരു ഉഗ്ര സ്ഫോടനം വഴിയാണ്‌ ഈ പ്രപഞ്ചം ഉടലെടുത്തത് എന്നാണ്‌ ഈ ശാസ്ത്ര സിദ്ധാന്തത്തിന്റെ കാതൽ.

1920കളിൽ ബെൽജിയൻ ശാസ്ത്രജ്ഞനായ ഷോർഷ് ലിമൈത്ര് \eng(Georges Lemaitre) \mal ആണു് ഒരു സ്ഫോടനത്തിലൂടെയാണു് പ്രപഞ്ചം ഉണ്ടായതു് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതു്. ഇതിനെ കളിയാക്കിക്കൊണ്ടു് ഫ്രെഡ് ഹോയ്ൽ നൽകിയ പേരാണു് പിൽക്കാലത്തു് പ്രശസ്തമായിത്തീർന്ന `ബിഗ് ബാങ്ങ്' അഥവാ മഹാവിസ്ഫോടനം എന്നതു്. കൂടുതൽ ദൂരത്തിലുള്ള നക്ഷത്രസമൂഹങ്ങളുടെ ചുവപ്പുനീക്കംകൂടുതലാണു് എന്നു് 1929ൽ എഡ്വിൻ ഹബ്ൾ കണ്ടെത്തിയതോടെ നമ്മിൽ നിന്നുള്ള ദൂരവും നമ്മിൽനിന്നു് അവ അകന്നു പോകുന്നതിന്റെ വേഗതയും ബന്ധപ്പെട്ടിരിക്കയാണു് എന്നു മനസിലായി. അങ്ങനെയെങ്കിൽ പണ്ടു് നക്ഷത്രസമൂഹങ്ങളെല്ലാം ഒരുമിച്ചു ചേർന്നിരുന്നിരിക്കണമല്ലോ. ഈ ആശയത്തിൽ നിന്നാണു് മഹാവിസ്ഫോടന സിദ്ധാന്തം ആരംഭിക്കുന്നതു്.

ചരിത്രം

തുടക്കവും ഒടുക്കവും ഇല്ലാത്ത പ്രപഞ്ചത്തെപ്പറ്റി പ്രാചീനകാലത്തു തന്നെ അരിസ്റ്റോട്ടിൽ ഉൾപ്പെടെ പലരും ചിന്തിച്ചിരുന്നു. എന്നാൽ ജൂത, ക്രിസ്ത്യൻ, മുസ്ലിം മതവിശ്വാസികൾക്കു് ഇതു് അംഗീകരിക്കാനാവില്ലായിരുന്നു. വീണ്ടും വീണ്ടും ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്ന പ്രപഞ്ചം എന്ന ആശയം ആദ്യം സങ്കല്പിച്ചതു് ഹൈന്ദവ മതത്തിലായിരുന്നിരിക്കണം. പതിനെട്ടാം ശതകത്തിൽ ഇറാസ്മസ് ഡാർവിൻ ചാക്രികമായി വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന പ്രപഞ്ചം എന്ന ആശയം കൊണ്ടുവന്നു. ഒരു ബിന്ദുവിൽനിന്നു് തുടങ്ങുകയും വികസിച്ചു് ഒരു പരിധിയെത്തുമ്പോൾ ചുരുങ്ങിത്തുടങ്ങുകയും ഈ പ്രക്രിയ ആവർത്തിക്കുകയും ചെയ്യുന്ന പ്രപഞ്ചത്തെക്കുറിച്ചു് പത്തൊമ്പതാം നൂറ്റാണ്ടിൽ എഡ്ഗർ അലൻ പോ എഴുതിയിരുന്നു. എന്നാൽ ഇതു് ശാസ്ത്രീയമായിരുന്നു എന്നു് അദ്ദേഹം പോലും അവകാശപ്പെടുന്നില്ല.. എങ്കിലും ഇതെല്ലാം ഒരുപക്ഷേ മഹാവിസ്ഫോടന സിദ്ധാന്തം ഉണ്ടാകുന്നതിനു് സഹായിച്ചിരിക്കാം.

ആധുനിക കാലത്തു് പ്രപഞ്ചത്തിന്റെ വികാസവുമായി ബന്ധപ്പെട്ട ആശയം ആദ്യം വരുന്നതു് ഗുരുത്വാകർഷണത്തെക്കുറിച്ചുള്ള ഐൻസ്റ്റൈന്റെ സിദ്ധാന്തത്തോടെ ആണെന്നു പറയാം. സിദ്ധാന്തം ഗണിതശാസ്ത്രപരമായി വിശകലനം ചെയ്തു വന്നപ്പോൾ പ്രപഞ്ചം ഒന്നുകിൽ വികസിച്ചുകൊണ്ടിരിക്കുന്നതോ അല്ലെങ്കിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്നതോ ആവാനേ കഴിയൂ എന്നു മനസിലായി. പക്ഷേ ഐൻസ്റ്റൈനു് ഇതു് സ്വീകാര്യമായിരുന്നില്ല. പ്രപഞ്ചം സ്ഥിരതയുള്ളതായിരിക്കണം എന്നു് അദ്ദേഹം വിശ്വസിച്ചു. അതിനായി സിദ്ധാന്തത്തിൽ ഒരു പുതിയ അചരം അദ്ദേഹം ചേർത്തു. പ്രപഞ്ചവിജ്ഞാനീയ അചരം \eng(cosmological constant) \mal എന്നാണു് ഇതു് അറിയപ്പെട്ടതു്. എന്നാൽ ഇതു് ശരിയല്ല എന്നു് പിന്നീടു് അദ്ദേഹത്തിനു് തന്നെ തോന്നുകയും ആ ആശയം ഉപേക്ഷിക്കുകയും ചെയ്തു. ഈ അചരം ഉൾപ്പെടുത്താതെ ഐൻസ്റ്റൈന്റെ സമവാക്യങ്ങളുപയോഗിച്ചു് പ്രപഞ്ചത്തേക്കുറിച്ചു് പഠിച്ച ആദ്യത്തെ ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഫ്രീഡമൻ \eng(Alexander Friedmann) \mal ആണെന്നു പറയാം. അദ്ദേഹത്തിന്റെ പ്രബന്ധം 1924ൽ ബർലിൻ അക്കാദമി പ്രസിദ്ധീകരിച്ചു.

1927ൽ ലിമൈത്ര് വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം കൊണ്ടുവരികയും അകലത്തുള്ള ചില ഖഗോള വസ്തുക്കളിൽ കണ്ട റെഡ് ഷിഫ്റ്റ് വിശദീകരിക്കുകയും ചെയ്തു. എല്ലാ ദിക്കുകളിലും കാണുന്ന നക്ഷത്രസമൂഹങ്ങൾ ഭൂമിയിൽനിന്നു് അകന്നുകൊണ്ടിരിക്കയാണു് എന്നു് 1929ൽ എഡ്വിൻ ഹബ്ൾ കണ്ടെത്തിയതു് ലിമൈത്രിന്റെ സിദ്ധാന്തത്തിനു് പിൻബലം നൽകി. പ്രപഞ്ചം ഒരു വിസ്ഫോടനത്തിൽ നിന്നാണു് ആരംഭിച്ചതു് എന്ന ആശയം ഇതേത്തുടർന്നാണു് 1931ൽ ലിമൈത്ര് മുന്നോട്ടു വയ്ക്കുന്നതു്. 1949 മാർച്ചിൽ ബി.ബി.സിയിലെ ഒരു പരിപാടിയിലാണു് ഈ ആശയത്തെ കളിയാക്കിക്കൊണ്ടു് അതിനെ `ബിഗ് ബാംഗ്' എന്നു് ഫ്രെഡ് ഹോയ്ൽ വിളിയ്ക്കുന്നതു്.

മഹാവിസ്ഫോടന സിദ്ധാന്തത്തിനു് ബദലായി ഫ്രെഡ് ഹോയ്ൽ, തോമസ് ഗോൾഡ്, ഹെർമ്മൻ ബോണ്ടി എന്നിവർ ചേർന്നു് 1948ൽ വികസിപ്പിച്ചതാണു് സ്ഥിരസ്ഥിതി സിദ്ധാന്തം. എന്നാൽ നിരീക്ഷണങ്ങളിൽ നിന്നു് ലഭിച്ച തെളിവുകൾ കൂടുതലും മഹാവിസ്ഫോടന സിദ്ധാന്തത്തെ അനുകൂലിക്കുന്നതായിരുന്നു. കൂടാതെ, ജോർജ്ജ് ഗാമോവ് (George Gamow) എന്ന ശാസ്ത്രജ്ഞന്റെ കരിശ്മയും ആ സിദ്ധാന്തത്തിനു് ശക്തിയേകി. അദ്ദേഹം ലിമൈത്രിന്റെ സിദ്ധാന്തം കൂടുതൽ വികസിപ്പിക്കുകയും അദ്ദേഹത്തിന്റെ കൂട്ടാളികളായ റാൽഫ് ആൽഫറും (Ralph Alpher) ഹാൻസ് ബെതെയും (Hans Bethe) ചേർന്നു് പരഭാഗവികിരണത്തിന്റെ ഉത്ഭവം വിശദീകരിക്കുകയും ചെയ്തതു് സ്ഥിരസ്ഥിതി സിദ്ധാന്തം മിക്കവരും ഉപേക്ഷിക്കുന്നതിനു് ഇടയാക്കി. (ആൽഫർ, ബെതെ, ഗാമോവ് എന്നിവർ ചേർന്നു് വികസിപ്പിച്ചെടുത്തതു് ആയതിനാൽ ഇതു് `ആൽഫ ബീറ്റ ഗാമ സിദ്ധാന്തം' എന്ന പേരിൽ അറിയപ്പെട്ടിരുന്നു.) എന്നാൽ പ്രപഞ്ചം വികസിക്കുന്നതിന്റെ വേഗത വർദ്ധിച്ചുകൊണ്ടിരിക്കയാണു് എന്നു് അടുത്തകാലത്തു് കണ്ടുപിടിച്ചതു് പല ചോദ്യങ്ങളും ഉയർത്തിയിട്ടുണ്ടു്.

വിസ്ഫോടനത്തിനു ശേഷം

മഹാവിസ്ഫോടനത്തിനു ശേഷം എന്തെല്ലാം സംഭവിച്ചു എന്നു് ഏകദേശമായി മനസിലാക്കാൻ നമുക്കു് കഴിഞ്ഞിട്ടുണ്ടു്. ഏതാണ്ടു് 1100 കോടി വർഷം മുമ്പായിരിക്കണം വിസ്ഫോടനം സംഭവിച്ചതു്. അതിനു മുമ്പ് ഒന്നുമില്ലായിരുന്നു. ഭൂമിയില്ല, നക്ഷത്രങ്ങളില്ല, ബഹിരാകാശമില്ല. ശൂന്യത എന്നു പോലും പറയാനാവില്ല, കാരണം ശൂന്യമാവാൻ ഒരു സ്ഥലമെങ്കിലും വേണ്ടേ. സ്ഥലമില്ല, വായുവില്ല, ശബ്ദമില്ല. ഈ ഒന്നുമില്ലാത്ത അവസ്ഥയിൽ ഒരു വിസ്ഫോടനം. അത് ക്വാണ്ടം ബലതന്ത്രപരമായ ഒരു സാധ്യത മാത്രമാണു്. സാധാരണ ഭാഷയിൽ അതു് വിശദീകരിക്കാൻ എളുപ്പമല്ല. പക്ഷേ പ്രപഞ്ചോൽപ്പത്തി പോലുള്ള കാര്യങ്ങൾ നമ്മുടെ ദൈനംദിന അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മനസിലാക്കാനാകും എന്നു് പ്രതീക്ഷിക്കരുതു് എന്നു് ശാസ്ത്രജ്ഞർ ഓർമ്മിപ്പിക്കുന്നു.
സ്ഫോടനസമയത്ത് ഊഷ്മാവ് വളരെ ഉയർന്നതായിരുന്നിരിക്കണം -- ഏതാണ്ടു് 1035 ഡിഗ്രി സെൽഷ്യസ്. ആ സ്ഫോടനത്തിൽ നിന്ന് പ്രവഹിച്ചത് ഊർജ്ജവികിരണമായിരുന്നു. അതിൽ നിന്നാണു നാമിന്നു കാണുന്ന എല്ലാ വസ്തുക്കളും ഉണ്ടായത്. ഐൻസ്റ്റൈന്റെ പ്രശസ്തമായ സമവാക്യം പറയുന്നതു് ഊർജ്ജം പദാർത്ഥമായും മറിച്ചും മാറാമെന്നാണല്ലോ. അനന്തമെന്നു പറയാവുന്നത്ര ഊർജ്ജം പ്രവഹിക്കുന്നതനുസരിച്ച് പ്രപഞ്ചം വികസിച്ചു.

 

പ്ലാങ്ക് സമയം


10-43 സെക്കന്റ് സമയത്തിനു് പ്ലാങ്ക് സമയം (Planck time) എന്നു പറയുന്നു. വിസ്ഫോടനം ആരംഭിച്ച് ഇത്രയും സമയം കഴിയുന്നതു വരെ എന്തു സംഭവിച്ചിരിക്കാം എന്നത് വ്യക്തമല്ല. ഭൌതികശാസ്ത്രത്തിലെ ഗുരുത്വാകർണബലം, വിദ്യുത്കാന്തബലം, തുടങ്ങിയ നാലു പ്രാഥമിക ബലങ്ങൾ ആ സമയത്ത് വ്യത്യസ്തമായി നിലനിന്നിരിക്കാൻ സാദ്ധ്യതയില്ല എന്നാണു വിശ്വസിക്കുന്നത്. ഇതെല്ലാം ചേർന്നു് ഒരൊറ്റ ബലമായിട്ടായിരിക്കണം സ്ഥിതിചെയ്തിരുന്നതു്. മേല്പറഞ്ഞ പ്ലാങ്ക് സമയത്തിനു ശേഷം സംഭവിച്ചിരിക്കാവുന്ന കാര്യങ്ങൾ എന്തെല്ലാമാവാം എന്ന് ഏകദേശമായെങ്കിലും നമുക്കറിയാം.

ഒരു പ്ലാങ്ക് സമയം കഴിഞ്ഞപ്പോൾ ഗുരുത്വാകർഷണ ബലം മാത്രം പ്രത്യേകമായി കാണപ്പെട്ടു തുടങ്ങിയിരിക്കണം. 10-36 സെക്കണ്ടു് സമയം കഴിഞ്ഞായിരിക്കണം പരമാണു കേന്ദ്രത്തിലെ കണങ്ങളെ ഒരുമിച്ചു നിർത്തുന്ന ദൃഢബലം പ്രത്യക്ഷപ്പെട്ടത്. അപ്പോഴേക്ക് പ്രപഞ്ചം കുറേ തണുത്തിരിക്കണം -- ഏതാണ്ടു് 1026 ഡിഗ്രി സെൽഷ്യസ് വരെ. ഇത്രവളരെ ഊർജ്ജം ഉൾ‍ക്കൊള്ളുന്ന പ്രപഞ്ചത്തിന്റെ അപ്പോഴത്തെ വലുപ്പം ഒരു പരമാണുവിന്റെ അത്രപോലും ഇല്ലായിരുന്നിരിക്കണം! ഈ അതിസൂക്ഷ്മ പ്രതിഭാസത്തിന്റെ വികസിത രൂപമത്രെ നാമിന്നു കാണുന്ന പ്രപഞ്ചം.

തുടർന്ന് പ്രപഞ്ചം കുറച്ചു സമയം കൊണ്ട് വളരെയധികം വികസിച്ചു എന്നാണു സിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നത്. ഏതാണ്ടു് 10-31 സെക്കണ്ടു് കഴിഞ്ഞപ്പോഴേക്കും പ്രപഞ്ചത്തിന്റെ വലുപ്പം ഒരു ഓറഞ്ചിന്റെ അത്രയും ആയിട്ടുണ്ടാവണം. ഈ സമയത്ത് പ്രോട്ടോൺ, ന്യൂട്രോൺ തുടങ്ങിയവയുടെ ഘടകങ്ങളായ ക്വാർക്കുകൾ ഉണ്ടായിരിക്കണം. കൂടാതെ പ്രകാശത്തിന്റെ കണികയായ ഫോട്ടോണുകളും ധാരാളം ഉണ്ടായിട്ടുണ്ടാവണം. ഏതാണ്ട് ഒരു സെക്കന്റിന്റെ പത്തു ലക്ഷത്തിലൊന്നു സമയം വരെ ഈ പ്രക്രിയ തുടർന്നിരിക്കണം. അപ്പോഴേക്ക് പ്രപഞ്ചത്തിന്റെ ഊഷ്മാവ് അനേകകോടി മടങ്ങ് കുറഞ്ഞിരിക്കണം. ഏതാണ്ട് പത്തു ലക്ഷം കോടി ഡിഗ്രി വരെ. അതിനിടെ ഇന്നു നാം കാണുന്ന എല്ലാ തരം കണികകളും ഉത്ഭവിച്ചിരിക്കണം.

പ്രതികരണങ്ങളുടെ പ്രശ്നം 

ഇവിടെ ശാസ്ത്രത്തിനു വിശദീകരിക്കാനാകാത്ത ഒരു പ്രശ്നമുണ്ട്. ഇന്ന് പ്രതികണങ്ങൾ (antiparticles) നിലനിൽക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുനില്ല. അതിന്റെ അർത്ഥം പ്രതികണങ്ങൾ സാധാരണ കണങ്ങളേക്കാൾ കുറവായിരുന്നു എന്നാവണം. കണങ്ങളും പ്രതികണങ്ങളും കൂടിച്ചേർന്നാൽ രണ്ടും നശിച്ച് ഊർജ്ജം മാത്രം അവശേഷിക്കും. അങ്ങനെ പരസ്പരം നശിപ്പിച്ച ശേഷം കണങ്ങൾ മാത്രം അവശേഷിക്കണമെങ്കിൽ തുടക്കത്തിൽ പ്രതികണങ്ങളേക്കാൾ കൂടുതലായിരിക്കണമല്ലോ കണങ്ങളുടെ എണ്ണം. ഇതെന്തുകൊണ്ട് സംഭവിച്ചു എന്നത് വ്യക്തമല്ല.

തുടർന്നുള്ള പരിണാമം താരതമ്യേന ലളിതമായി മനസിലാക്കാം. സ്ഫോടനത്തിന്റെ ഫലമായി തുടങ്ങിയ വികാസം തുടർന്നുകൊണ്ടേയിരുന്നു. ഇന്നും തുടരുന്നു. വികാസത്തിന്റെ ഫലമായി പ്രപഞ്ചം തണുത്തു. സ്ഫോടനം കഴിഞ്ഞ് നൂറു സെക്കന്റിനും മുന്നൂറു സെക്കന്റിനും ഇടയ്ക്ക് ഹൈഡ്രജൻ, ഹീലിയം എന്നീ മൂലകങ്ങൾ ഉണ്ടായി. മറ്റു മൂലകങ്ങളും ഉണ്ടായെങ്കിലും അവയുടെ അളവ് തീർത്തും നേരിയതായിരുന്നു. ഗുരുത്വാകർഷണബലം കാരണം പരമാണുക്കൾ പരസ്പരം ആകർഷിക്കുകയും അവ മേഘങ്ങളേപ്പോലെ ഒരുമിച്ചു കൂടുകയും ചെയ്തു. അനേകം ഹൈഡ്രജൻ പരമാണുക്കൾ ഒത്തുചേർന്ന് ചിലയിടങ്ങളിൽ സാന്ദ്രത വർദ്ധിച്ചപ്പോൾ ഗുരുത്വാകർഷണ ബലവും വർദ്ധിച്ചു. അങ്ങനെ നക്ഷത്രങ്ങളുണ്ടായി. നക്ഷത്രങ്ങളിലാണു ഭാരം കൂടിയ മൂലകങ്ങൾ ഉണ്ടായത്. സൂപ്പർനോവ പോലുള്ള നക്ഷത്ര വിസ്ഫോടനങ്ങളിലൂടെ ഈ മൂലകങ്ങൾ പുറത്തുവന്നു. ഇത്തരം മൂലകങ്ങളും കൂടിച്ചേർന്നാണു നമ്മുടെ സൗരയൂഥമുണ്ടായത്. ഒരുപക്ഷേ ഇതുപോലെ അനേകം സൗരയൂഥങ്ങൾ പ്രപഞ്ചത്തിലുണ്ടായിരിക്കാം.

മഹാവിസ്ഫോടനത്തോടെ തുടങ്ങിയ വികസനം പ്രപഞ്ചം ഇപ്പൊഴും തുടരുന്നു എന്നതിനു് ധാരാളം തെളിവുകൾ ലഭിച്ചിട്ടുണ്ടു്. പ്രപഞ്ചത്തിലുള്ള ദ്രവ്യത്തിന്റെ ഗുരുത്വാകർഷണം മൂലം ഈ വികാസത്തിന്റെ വേഗത കുറഞ്ഞു വരികയും ഒടുവിൽ നിലയ്ക്കുകയും ചെയ്യും എന്നു് കരുതിയിരുന്നു. വികാസം നിലച്ചാൽ ഗുരുത്വാകർഷണം മൂലം നക്ഷത്രസമൂഹങ്ങളെല്ലാം കൂടിച്ചേരുകയും ഒരുപക്ഷേ വീണ്ടുമൊരു മഹാവിസ്ഫോടനത്തിൽ കലാശിക്കുകയും ചെയ്യാം എന്നാണു് ചില ശാസ്ത്രജ്ഞരെങ്കിലും കരുതിയിരുന്നതു്. എന്നാൽ പ്രപഞ്ചം വികസിക്കുന്നതിന്റെ വേഗത കൂടിക്കൊണ്ടിരിക്കുകയാണു് എന്ന കണ്ടെത്തൽ ഈ വിശ്വാസത്തിനെ തകിടം മറിക്കാൻ സാദ്ധ്യതയുണ്ടു്. പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ മാറ്റേണ്ട കാലമായി എന്നതിനുള്ള സൂചനയായിരിക്കാം ഇതു്.

മഹാവിസ്ഫോടനത്തിനുമുൻപ് എന്ത് എന്ന ചോദ്യം ശാസ്ത്രജ്ഞൻമാരെ കുഴയ്ക്കുന്ന ഒരു പ്രഹേളികയാണ്. പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു തത്ത്വം പ്രപഞ്ചം ചുരുങ്ങി അതിഗാഢമായ ഒരു ബിന്ദുവിൽ വരികയും പിന്നീട് പൊട്ടിത്തെറിക്കുകയും വീണ്ടും വികസിച്ച് ഒരു അളവ് കഴിയുമ്പോൾ വീണ്ടും ചുരുങ്ങിത്തുടങ്ങുകയും ചെയ്യുന്നു എന്നതാണ്. ഒരു സ്പ്രിങ്ങിന്റെ ആന്ദോളനത്തോട് ഈ പ്രാപഞ്ചിക ചലനം ഉപമിക്കാം.

സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ മഹാവിസ്ഫോടന സിദ്ധാന്തവും മറ്റ് ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളും സ്റ്റീഫൻ ഹോക്കിങ് എന്ന ശാസ്ത്രജ്ഞൻ തന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകത്തിൽ വിവരിക്കുന്നു.

(വിക്കിപീഡിയയി നിന്നും പ്ലസ് വൺ വിദ്യാർത്ഥികൾക്കായി കോപ്പി-പേസ്റ്റ് ചെയ്തത്.)

Sunday, July 8, 2012

സൌജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്തു



സൌജന്യ  പഠനോപകരണങ്ങൾ വിതരണം ചെയ്തു


























സൌജന്യ  പഠനോപകരണങ്ങൾ വിതരണം ചെയ്തു

തട്ടത്തുമല, 2012 ജൂലൈ 2: തട്ടത്തുമല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ (G.H.S.S Thattathumala)  നിന്നും   ന്യൂസ്റ്റാർ കോളേജിൽ പഠിക്കുന്ന  എസ്.എസി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരും നിർദ്ധനരുമായ കുട്ടികൾക്ക് സൌജന്യ പഠനസാമഗ്രികൾ വിതരണം ചെയ്തു. 2012 ജൂലൈ 2 ന് രാവിലെ 8 മണിയ്ക്ക്  ന്യൂസ്റ്റാർ കോളേജിൽ നടന്ന ചടങ്ങിൽ വച്ച് എ.ഇബ്രാഹിംകുഞ്ഞ് സാർ ആണ് പഠനസാമഗ്രികളുടെ വിതരണം നിർവ്വഹിച്ചത്. യൂണിഫോം, നോട്ട് ബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയുൾപ്പെടുന്ന കിറ്റുകളാണ് ഓരോ വിദ്യാർത്ഥികൾക്കും നൽകിയത്. 

ഇപ്പോൾ കാനഡയിൽ റിസർച്ച് ചെയ്യുന്ന ന്യൂസ്റ്റാർ കോളേജ് അദ്ധ്യാപകൻ സിയാദും അദ്ദേഹത്തിന്റെ കാനഡയിലുള്ള സുഹൃത്തുക്കളായ അമലാ മേരി (കാനഡ), റിയാ റാഹേൽ (ഡൽഹി), ജോമോൻ മാത്യു ( ഇസ്രായേൽ) എന്നിവരും  ചേർന്നാണ് ഈ പഠന സാമഗ്രികൾ  സ്പോൺസർ ചെയ്തത്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പഠന കര്യത്തിൽ  പ്രോത്സാഹനം നൽകുന്നതിനാണ്  സിയാദും കൂ‍ട്ടുകാരും ഈ സഹായം ഏർപ്പെടുത്തിയത്. 

ന്യൂസ്റ്റാർ കോളേജിൽ നിലവിൽ ഹൈസ്കൂൾ,  പ്ലസ്-ടൂ ക്ലാസ്സുകളിൽ     വിദ്യാർത്ഥികളായിട്ടൂള്ള 22  കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിച്ചു. ഇതിൽ ഭൂരിഭാഗം കുട്ടികളും  എസ്.സി-എസ്.ടി വിഭാഗങ്ങളില്പെടുന്നവരും കോളനി നിവാസികളും നിർദ്ധനരുമാണ്.   ന്യൂസ്റ്റാർ കോളേജ് വളപ്പിൽ ലളിതമായി സംഘടിപ്പിച്ച  പഠനോപകരണ വിതരണ ചടങ്ങിന് ന്യൂസ്റ്റാർ കോളേജിലെ  വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും   അഭ്യുദയ കാംക്ഷികളൂം സാക്ഷ്യം വഹിച്ചു. 

Monday, July 2, 2012

സൌജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്തു


സൌജന്യ  പഠനോപകരണങ്ങൾ വിതരണം ചെയ്തു

തട്ടത്തുമല, 2012 ജൂലൈ 2: തട്ടത്തുമല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ (G.H.S.S Thattathumala)  നിന്നും   ന്യൂസ്റ്റാർ കോളേജിൽ പഠിക്കുന്ന  എസ്.എസി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരും നിർദ്ധനരുമായ കുട്ടികൾക്ക് സൌജന്യ പഠനസാമഗ്രികൾ വിതരണം ചെയ്തു. 2012 ജൂലൈ 2 ന് രാവിലെ 8 മണിയ്ക്ക്  ന്യൂസ്റ്റാർ കോളേജിൽ നടന്ന ചടങ്ങിൽ വച്ച് എ.ഇബ്രാഹിംകുഞ്ഞ് സാർ ആണ് പഠനസാമഗ്രികളുടെ വിതരണം നിർവ്വഹിച്ചത്. യൂണിഫോം, നോട്ട് ബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയുൾപ്പെടുന്ന കിറ്റുകളാണ് ഓരോ വിദ്യാർത്ഥികൾക്കും നൽകിയത്. 

ഇപ്പോൾ കാനഡയിൽ റിസർച്ച് ചെയ്യുന്ന ന്യൂസ്റ്റാർ കോളേജ് അദ്ധ്യാപകൻ സിയാദും അദ്ദേഹത്തിന്റെ കാനഡയിലുള്ള സുഹൃത്തുക്കളായ അമലാ മേരി (കാനഡ), റിയാ റാഹേൽ (ഡൽഹി), ജോമോൻ മാത്യു ( ഇസ്രായേൽ) എന്നിവരും  ചേർന്നാണ് ഈ പഠന സാമഗ്രികൾ  സ്പോൺസർ ചെയ്തത്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പഠന കര്യത്തിൽ  പ്രോത്സാഹനം നൽകുന്നതിനാണ്  സിയാദും കൂ‍ട്ടുകാരും ഈ സഹായം ഏർപ്പെടുത്തിയത്. 

ന്യൂസ്റ്റാർ കോളേജിൽ നിലവിൽ ഹൈസ്കൂൾ,  പ്ലസ്-ടൂ ക്ലാസ്സുകളിൽ     വിദ്യാർത്ഥികളായിട്ടൂള്ള പതിനേഴ് കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിച്ചു. ഇതിൽ ഭൂരിഭാഗം കുട്ടികളും  എസ്.സി-എസ്.ടി വിഭാഗങ്ങളില്പെടുന്നവരും കോളനി നിവാസികളും നിർദ്ധനരുമാണ്.   ന്യൂസ്റ്റാർ കോളേജ് വളപ്പിൽ ലളിതമായി സംഘടിപ്പിച്ച  പഠനോപകരണ വിതരണ ചടങ്ങിന് ന്യൂസ്റ്റാർ കോളേജിലെ  വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും   അഭ്യുദയ കാംക്ഷികളൂം സാക്ഷ്യം വഹിച്ചു. 


(ചിത്രങ്ങൾ പിന്നാലെ)

Tuesday, May 15, 2012

പ്ലസ് ടൂ വിൽ സമ്പൂർണ്ണ വിജയം

പ്ലസ് ടൂ വിൽ സമ്പൂർണ്ണ വിജയം

ന്യൂസ്റ്റാർ കോളേജിൽ പ്ലസ് ടൂവിനു തിളക്കമാർന്ന വിജയം. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവിച്ച രണ്ട് ഓപ്പൺ സ്കൂൾ കുട്ടികൾ നിസാരമായ മാർക്ക് വ്യത്യാസത്തിൽ ഉപരി പഠനത്തിന് അർഹത നേടാൻ കഴിയാതെ പോയത് ഒഴിച്ചാൽ  മറ്റുള്ള എല്ലാ കുട്ടികളും ഉയർന്ന ഗ്രേഡുകൾ നേടി വിജയിച്ചു. സയൻസിൽ നൂറു ശതമാനം വിജയം. ഓപ്പൺ സ്കൂളിൽ ഇത്  ചരിത്ര വിജയം. വിജയികൾക്ക് ആശംസകൾ!

Thursday, April 26, 2012

സ്കൂൾ ഫസ്റ്റ് ഇത്തവണയും ന്യൂസ്റ്റാറിൽ

സ്കൂൾ ഫസ്റ്റ് ഇത്തവണയും ന്യൂസ്റ്റാറിൽ

തട്ടത്തുമല ഗവ.എച്ച്.എസ്.എസ് സെന്ററിൽ ഇക്കഴിഞ്ഞ 2012 മർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ  കുട്ടികളിൽ ഒന്നാം സ്ഥാനം  ന്യൂസ്റ്റാർ കോളേജിന്.  ന്യൂസ്റ്റാറിൽ പഠിച്ചിരുന്ന മുഴുവൻ കുട്ടികളും വിജയിച്ച് ഉപരി പഠനത്തിന് അർഹരായി. വിജയികൾക്ക് അഭിനന്ദനങ്ങൾ!

Thursday, March 8, 2012

വെക്കേഷന്‍ ക്ലാസ്സുകള്‍

ന്യൂസ്റ്റാർ കോളേജ്
തട്ടത്തുമല

Phone:9446272270 (Mobile) , 0470-2648498 (office)

email: newstarthattathumala@gmail.com website:newstarcollege.blogspot.in

  • അടുത്ത അദ്ധ്യയന വർഷത്തിലേയ്ക്കുള്ള എല്ലാ ക്ലാസ്സുകളും 2012 ഏപ്രിൽ 11 ബുധനാഴ്ച ആരംഭിക്കുന്നു
  • പ്ലസ്-വൺ പ്രിപ്പറേഷൻ ക്ലാസ്സുകളും 2012 ഏപ്രിൽ 11 ന് ആരംഭിക്കുന്നു
  • ഇംഗ്ലീഷിൽ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഗ്രാമർ ബെയ്സ്ഡ് ഇംഗ്ലീഷ് സ്പീക്കിംഗ് കോഴ്സുകൾ 2012 ഏപ്രിൽ 4 ന് ആരംഭിക്കുന്നു.
  • ആവശ്യാനുസരണം സ്പെഷ്യൽ ട്യൂഷൻ
  • ഹിന്ദി പ്രചാരസഭാ ക്ലാസ്സുകൾ
  • എൻട്രൻസ് കോച്ചിംഗ് ക്ലാസ്സുകൾ


(Computer & Lab Attached)

Classes: 1 to X, (English &Malayalam medium), +1,+2, (All groups, Going & Open ), Degree, P.G, Computer, Internet, Music, Arts,etc.

ഇതുവരെ നൽകിയ സഹകരണങ്ങൾക്കു നന്ദി!
തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.

തട്ടത്തുമല,
12-3-2012

പ്രിൻസിപ്പാൾ

ഇ.എ.സജിം