ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Sunday, July 8, 2012

സൌജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്തുസൌജന്യ  പഠനോപകരണങ്ങൾ വിതരണം ചെയ്തു


സൌജന്യ  പഠനോപകരണങ്ങൾ വിതരണം ചെയ്തു

തട്ടത്തുമല, 2012 ജൂലൈ 2: തട്ടത്തുമല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ (G.H.S.S Thattathumala)  നിന്നും   ന്യൂസ്റ്റാർ കോളേജിൽ പഠിക്കുന്ന  എസ്.എസി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരും നിർദ്ധനരുമായ കുട്ടികൾക്ക് സൌജന്യ പഠനസാമഗ്രികൾ വിതരണം ചെയ്തു. 2012 ജൂലൈ 2 ന് രാവിലെ 8 മണിയ്ക്ക്  ന്യൂസ്റ്റാർ കോളേജിൽ നടന്ന ചടങ്ങിൽ വച്ച് എ.ഇബ്രാഹിംകുഞ്ഞ് സാർ ആണ് പഠനസാമഗ്രികളുടെ വിതരണം നിർവ്വഹിച്ചത്. യൂണിഫോം, നോട്ട് ബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയുൾപ്പെടുന്ന കിറ്റുകളാണ് ഓരോ വിദ്യാർത്ഥികൾക്കും നൽകിയത്. 

ഇപ്പോൾ കാനഡയിൽ റിസർച്ച് ചെയ്യുന്ന ന്യൂസ്റ്റാർ കോളേജ് അദ്ധ്യാപകൻ സിയാദും അദ്ദേഹത്തിന്റെ കാനഡയിലുള്ള സുഹൃത്തുക്കളായ അമലാ മേരി (കാനഡ), റിയാ റാഹേൽ (ഡൽഹി), ജോമോൻ മാത്യു ( ഇസ്രായേൽ) എന്നിവരും  ചേർന്നാണ് ഈ പഠന സാമഗ്രികൾ  സ്പോൺസർ ചെയ്തത്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പഠന കര്യത്തിൽ  പ്രോത്സാഹനം നൽകുന്നതിനാണ്  സിയാദും കൂ‍ട്ടുകാരും ഈ സഹായം ഏർപ്പെടുത്തിയത്. 

ന്യൂസ്റ്റാർ കോളേജിൽ നിലവിൽ ഹൈസ്കൂൾ,  പ്ലസ്-ടൂ ക്ലാസ്സുകളിൽ     വിദ്യാർത്ഥികളായിട്ടൂള്ള 22  കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിച്ചു. ഇതിൽ ഭൂരിഭാഗം കുട്ടികളും  എസ്.സി-എസ്.ടി വിഭാഗങ്ങളില്പെടുന്നവരും കോളനി നിവാസികളും നിർദ്ധനരുമാണ്.   ന്യൂസ്റ്റാർ കോളേജ് വളപ്പിൽ ലളിതമായി സംഘടിപ്പിച്ച  പഠനോപകരണ വിതരണ ചടങ്ങിന് ന്യൂസ്റ്റാർ കോളേജിലെ  വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും   അഭ്യുദയ കാംക്ഷികളൂം സാക്ഷ്യം വഹിച്ചു. 

No comments: