ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Monday, July 8, 2013

പഠനോപകരണങ്ങൾ വിതരണം ചെയ്തു

പഠനോപകരണങ്ങൾ വിതരണം ചെയ്തു

തട്ടത്തുമല, 2013 ജൂലൈ 7: തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ പഠിക്കുന്നകുട്ടികളിൽ  നിർദ്ധനരായ പത്ത് കുട്ടികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും  ന്യൂസ്റ്റാർ അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽവച്ച് സാമൂഹ്യപ്രവർത്തകനും  റിട്ടയേർഡ് അദ്ധ്യാപകനുമായ എ.ഇബ്രാഹിം കുഞ്ഞ് വിതരണം ചെയ്തു. ന്യൂസ്റ്റാർ കോളേജിലെ മുൻ‌ അദ്ധ്യാപകനും ഇപ്പോൾ കാനഡയിൽ റിസർച്ച് സ്കോളറുമായ സിയാദും കൂട്ടുകാരുമാണ് ( Riya Rachel Mohan, Jathish Kumar, Jomon Mathew, Amala Mary Jose ) നിർദ്ധനരായ വിദ്യാർത്ഥികൾക്കായുള്ള ഈ പഠനസഹായം ഏർപ്പെടുത്തിയത്. കഴിഞ്ഞവർഷവും ഇവർ ഇതുപോലെ ന്യൂസ്റ്റാറിലെ നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയിരുന്നു. ഇത്തവണ തട്ടത്തുമല ഗവ.എച്ച്.എസ്.എസിലെ ഏതാനും നിർദ്ധനവിദ്യാർത്ഥികൾക്കുകൂടി ഇവർ  പഠനസഹായം നൽകുന്നുണ്ട്.
 
 
 

Wednesday, May 15, 2013

ഡിഗ്രിയ്ക്ക് അപേക്ഷിക്കാൻ

ഡിഗ്രിയ്ക്ക് അപേക്ഷിക്കാൻ 

കേരള യൂണിവേഴ്സിറ്റിയുടെ ഡിഗ്രീ പ്രവേശനം ഇപ്പോൾ നെറ്റ് വഴിയാണ്. ഇന്നലെ മുതൽ അപേക്ഷ സമർപ്പിച്ചു തുടങ്ങാം. മുമ്പത്തെ പോലെ എല്ലാ കോളേജുകളിലും കയറിയിറങ്ങി പ്രത്യേകം പ്രത്യേകം അപേക്ഷകൾ വാങ്ങേണ്ടതില്ല. ഒറ്റ ഓൺലെയിൻ അപേക്ഷയിൽ തന്നെ കേരള സർവ്വ കലാശാലയുടെ കീഴിലുള്ള എല്ലാ സർക്കാർ കോളേജുകളിലേയ്ക്കും എയ്ഡഡ് കോളേജുകളിലേയ്ക്കും ഏതാനും ചില സ്വാശ്രയ കോളേജുകളിലേയ്ക്കും അപേക്ഷിക്കാം. കോളേജുകളും കോഴ്സുകളും പ്രോസ്പെക്ടസിൽ നോക്കാം.

ചെല്ല്ലാൻ എടുക്കാൻ ബാങ്കിൽ പോകേണ്ട, അപേക്ഷ നൽകുന്നതിന്റെ ആദ്യഘട്ടം ചെല്ലാൻ ഡൌൺലോഡ് ചെഉതെടുക്കലാണ്. അതിനായി യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ കയറി ക്രിയേറ്റ് ചെല്ലാൻ എന്ന ലിങ്കിൽ ക്ലിക്കുചെയ്ത് ഓൺലെയിനായി നിങ്ങളുടെ പേരും ജനനത്തീയതിയും രേഖപ്പെടുത്തി എന്റെർ ചെയ്യുക, അപ്പോൾ ചെല്ലാൻ പ്രിന്റെടുക്കാനുള്ള ലിങ്ക് ലഭിക്കും. അതിൽ ക്ലിക്ക് ചെയ്ത് ചെല്ലാന്റെ പ്രിന്റെടുക്കുക. അതിൽ നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പരും ജനനത്തീയതിയും രേഖപ്പെടുത്തിയിരിക്കും. അവ മറക്കരുത്. ഈ സ്വന്തം ജനനത്തീയതി ആയിരിക്കും പിന്നീടുള്ള ലോഗിംഗിന് നിങ്ങളുടെ പാസ്‌വേർഡ്. 

നിങ്ങൾ എടുക്കുന്ന ചെല്ലാനുമായി അടുത്തുള്ള എസ്.ബി.റ്റി-യിൽ പോയി അപേക്ഷാ ഫീസ് ഒടുക്കി രസീതും (ചെല്ലാന്റെ രണ്ടു കോപ്പി അപേക്ഷകനു നൽകും. ഒരു കോപ്പി ബാങ്കിൽ സൂക്ഷിക്കും,) വാങ്ങിയശേഷം അതിന്റെ നമ്പരുമൊക്കെവച്ച ഓൺലെയിനായി വീണ്ടും അപേക്ഷാ സമർപ്പണത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുക. 

നിങ്ങൾക്ക് ചെല്ലാൻ ക്രിയേറ്റ് ചെയ്തപ്പോൾ കിട്ടിയ ആപ്ലിക്കേഷൻ നമ്പരും നിങ്ങളുടെ ജനനത്തീയതിയായ നിങ്ങളുടെ ഡിഫാൾട്ട് പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് വേണം രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കാൻ. നിങ്ങളുടെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ സ്കാൻ ചെയ്ത് കയറ്റേണ്ടതുമുണ്ട്. തുടർന്നു ചെയ്യേണ്ട കാര്യങ്ങൾ അപേക്ഷാ ഫോറം കാണുമ്പോൾ അറിയാം, പ്രാഥമികമായി ഇത്രയും കാര്യങ്ങൾ പങ്ക് വയ്ക്കുന്നു എന്നുമാത്രം. വിശദ വിവരങ്ങൾ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ ഉണ്ട്. ഈ ലിങ്കിൽ ഞെക്കി അവിടെയൊക്കെ എത്താം.

Thursday, April 25, 2013

എസ്.എസ്.എൽ.സി പരീക്ഷാ ഫലം

ഇന്നലെ 2013 ഏപ്രിൽ 24 ന് എസ്.എസ്.എൽ.സി പരീക്ഷാ ഫലം വന്നു. ന്യൂസ്റ്റാറിന്  തിളക്കമാർന്ന വിജയം.

Friday, March 15, 2013

വെക്കേഷൻ ക്ലാസ്സുകൾ

ന്യൂസ്റ്റാർ കോളേജ്
തട്ടത്തുമല
Phone:9446272270, 0470-2648498
email: newstarthattathumala@gmail.com
website:newstarcollege.blogspot.in

അടുത്ത അദ്ധ്യയന വർഷത്തിലേയ്ക്കുള്ള എല്ലാ ക്ലാസ്സുകളും  2013 ഏപ്രിൽ 10 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക്   ആരംഭിക്കുന്നു. പ്ലസ്-വൺ പ്രിപ്പറേഷൻ ക്ലാസ്സുകളും,  ഇംഗ്ലീഷിൽ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഗ്രാമർ ബെയ്സ്ഡ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും, കമ്പ്യൂട്ടർ ക്ലാസ്സുകളും ഉൾപ്പെടെ എല്ലാ ക്ലാസ്സുകളും അന്ന്  തുടങ്ങും.

സ്മാർട്ട് ക്ലാസ്സ് റൂ‍മുകൾ
കമ്പ്യൂട്ടർ ക്ലാസ്സുകൾ 
ആവശ്യാനുസരണം സ്പെഷ്യൽ ട്യൂഷൻ
    ഹിന്ദി പ്രചാരസഭാ ക്ലാസ്സുകൾ
    എൻട്രൻസ് കോച്ചിംഗ്

(Computer & Lab Attached)

Classes:1 to X, (English & Malayalam medium), +1,+2, (All groups, Going & Open ),
Degree, P.G, Computer, Internet, Music, Arts,etc.


ഇതുവരെ എല്ലാവരും നൽകിയ സഹകരണങ്ങൾക്കു നന്ദി!
തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.


പ്രിൻസിപ്പാൾ
ഇ.എ.സജിം
തട്ടത്തുമല,
15-3-2013