ന്യൂസ്റ്റാർ കോളേജ്
തട്ടത്തുമല
പഠനയാത്ര
പ്രിയ രക്ഷകർത്താക്കളെ,
ന്യൂസ്റ്റാർ കോളേജിൽ നിന്നുള്ള ഈ വർഷത്തെ പഠന-വിനോദയാത്ര നിശ്ചയിച്ചിരിക്കുകയാണ്. കുട്ടികൾ പഠനത്തിന്റെ ഭാഗമായി കണ്ടിരിക്കേണ്ട തെന്മല ഇക്കോ ടുറിസം പ്രോജക്ട് ഏരിയയാണ് മുഖ്യ സന്ദർശനസ്ഥലം. കൂടാതെ കുളത്തൂപ്പുഴ, പാലരുവി,
കുറ്റാലം തുടങ്ങിയ വിവിധ സ്ഥലങ്ങളും സന്ദർശിക്കും.
രാവിലെ 7 മണിയ്ക്ക് യാത്ര തിരിച്ച് വൈകുന്നേരം
ആറു മണിയ്ക്ക് മുമ്പ് തിരിച്ചെത്തുവാൻ കഴിയും വിധമാണ് ഈ ടൂർ പ്രോഗ്രാം നിശ്ചയിച്ചിട്ടുള്ളത്. കുറഞ്ഞ ചെലവിൽ നമ്മുടെ തൊട്ടടുത്തുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുവാനുള്ള ഈ ഒരു
ദിവസത്തെ യാത്ര കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരു പോലെ പ്രയോജനപ്പെടുത്താവുന്നതാണ്.
ഈ ലഘു പഠന-വിനോദ യാത്രാ പരിപാടി വിജയിപ്പിക്കുവാൻ എല്ലാ കുട്ടികളോടും രക്ഷകർത്താക്കളോടും
അഭ്യർത്ഥിക്കുന്നു.
എന്ന് സ്നേഹപൂർവ്വം
പ്രിൻസിപ്പൾ,
ന്യൂസ്റ്റാർ കൊളേജ്, തട്ടത്തുമല
തട്ടത്തുമല,
4-10-2012
4-10-2012