പ്ലസ്-ടു പരീക്ഷയിലെ പൊല്ലാപ്പ്
ഹയർ സെക്കണ്ടറിയിൽ ഈ അദ്ധ്യയന വർഷം മുതൽ പുതിയ ഒരു പരിഷ്കാരം ഏർപ്പെടുത്തിയിരുന്നു. പ്ലസ് വൺ പരീക്ഷയുടെ മാർക്കും കൂടി കൂട്ടിയായിരിക്കും പ്ലസ് ടുവിന്റെ റിസൾട്ട് നൽകുക എന്നതായിരുന്നു അത്. അതായത് പ്ലസ് വണിൽ എല്ലാ വിഷയങ്ങൾക്കും ജയിച്ചിരിക്കണം എന്ന് സാരം.
കഴിഞ്ഞ വർഷത്തെ പ്ലസ് വൺ പരീക്ഷയിൽ തോറ്റു പോയ വിഷയങ്ങൾ എഴുതാൻ ഒരു അവസരം കൂടി നൽകിയിരുന്നു. എന്നാൽ അതിലും തോറ്റു പോയവർ പൊതുവെ പഠിക്കാൻ അല്പം മോശമായ കുട്ടികൾ ആയിരിക്കുമല്ലോ; ഈ കുട്ടികൾ പ്ലസ് ടു പരീക്ഷയിൽ വലയുകയാണ്. കാരണം പ്ലസ് വണ്ണിന് ജയിക്കാത്ത വിഷയങ്ങൾക്ക് കിട്ടേണ്ട മാർക്കു കൂടി പ്ലസ് ടുവിൽ അതേ വിഷയത്തിന് വാങ്ങണം .
എന്ന് വച്ചാൽ പഠിക്കാനുള്ള കഴിവിൽ താരതമ്യേന ദുർബലരായ ഈ കുട്ടികൾ പ്ലസ് ടു വിൽ മറ്റ് കുട്ടികൾ വാങ്ങുന്നതിന്റെ ഇരട്ടി മാർക്ക് വാങ്ങണം ( ഉദാഹരണത്തിന് പ്ലസ് വണിൽ ഫിസിക്സിന് ജയിക്കാനുള്ള മാർക്ക് കിട്ടാതിരുന്ന കുട്ടി ആ മാർക്കു കൂടി പ്ലസ് ടു ഫിസിക്സിന് വാങ്ങണം). ഇത് വളരെ പ്രയാസമുള്ള കാര്യമാണ്.
പ്ലസ് വണിൽ തോറ്റ വിഷയം വീണ്ടും എഴുതി ജയിക്കാനുള്ള അവസരം വീണ്ടും നൽകിയിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു. കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പരിഷ്കാരങ്ങൾ ഒഴിവാക്കേണ്ടതാണ്. മുമ്പത്തെ പോലെ പ്ലസ് ടു ജയിക്കാൻ പ്ലസ് ടുവിലെ വിഷയങ്ങൾക്ക് ജയിക്കാനാവശ്യമായ മിനിമം മാർക്ക് മാത്രം വാങ്ങിയാൽ മതിയെന്ന നില പുനസ്ഥാപിക്കുന്നതായിരിക്കും നല്ലത് .
6 comments:
കൊച്ചുസാറണ്ണനെ ഇപ്പഴല്ലേ പിടികിട്ടിയത്!
സാറണ്ണൻ അങ്ങനെ പറഞ്ഞാപ്പിന്നെ നുമ്മക്കും സമ്മതം!
ഞാനും +2 പസായിട്ടില്ലാ, അതോണ്ട് ഞാനും ഉണ്ട് മാഷിന്റെ കൂടെ...
കൊച്ചുസാറണ്ണൻ കീ... ജയ്..
തികച്ചും സത്യം തന്നെ..നമ്മുക്ക് ഇതിനെതിരെ പ്രതികരിക്കണം......
എന്നാൽ പിന്നെ അങ്ങിനെയാവട്ടെ
കമന്റുകൾക്ക് നന്ദി!
ഡോക്റ്ററേ പ്ലീസ്........
മറ്റൊന്നിൻ ധർമ്മയോഗത്താൽ
അതുതാനല്ലയോ ഇത്
എന്ന വർണ്ണ്യത്തിലാശങ്ക
ഉല്പ്രേക്ഷാഖ്യായാലംകൃതി !
എന്നല്ലാതെ എന്തു പറയാൻ!
ഇനിയും ഇത്തരം ആശങ്കകൾ ഉണ്ടാകാനിട വരാതിരിക്കട്ടെ!സാധ്യതകൾ ഉള്ളതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ.ഹഹഹ!
ബന്ധപ്പെട്ട അധികൃതർക്ക് അയക്കുന്ന പരാതിക്കത്താണ് സത്യത്തിൽ ഈ പോസ്റ്റ്!
Post a Comment