പഠനോപകരണങ്ങൾ വിതരണം ചെയ്തു
തട്ടത്തുമല, 2013 ജൂലൈ 7: തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ പഠിക്കുന്നകുട്ടികളിൽ നിർദ്ധനരായ പത്ത് കുട്ടികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും ന്യൂസ്റ്റാർ അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽവച്ച് സാമൂഹ്യപ്രവർത്തകനും റിട്ടയേർഡ് അദ്ധ്യാപകനുമായ എ.ഇബ്രാഹിം കുഞ്ഞ് വിതരണം ചെയ്തു. ന്യൂസ്റ്റാർ കോളേജിലെ മുൻ അദ്ധ്യാപകനും ഇപ്പോൾ കാനഡയിൽ റിസർച്ച് സ്കോളറുമായ സിയാദും കൂട്ടുകാരുമാണ് ( Riya Rachel Mohan, Jathish Kumar, Jomon Mathew, Amala Mary Jose ) നിർദ്ധനരായ വിദ്യാർത്ഥികൾക്കായുള്ള ഈ പഠനസഹായം ഏർപ്പെടുത്തിയത്. കഴിഞ്ഞവർഷവും ഇവർ ഇതുപോലെ ന്യൂസ്റ്റാറിലെ നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയിരുന്നു. ഇത്തവണ തട്ടത്തുമല ഗവ.എച്ച്.എസ്.എസിലെ ഏതാനും നിർദ്ധനവിദ്യാർത്ഥികൾക്കുകൂടി ഇവർ പഠനസഹായം നൽകുന്നുണ്ട്.