ഡിഗ്രിയ്ക്ക് അപേക്ഷിക്കാൻ
കേരള യൂണിവേഴ്സിറ്റിയുടെ ഡിഗ്രീ പ്രവേശനം ഇപ്പോൾ നെറ്റ് വഴിയാണ്. ഇന്നലെ മുതൽ അപേക്ഷ സമർപ്പിച്ചു തുടങ്ങാം. മുമ്പത്തെ പോലെ എല്ലാ കോളേജുകളിലും കയറിയിറങ്ങി പ്രത്യേകം പ്രത്യേകം അപേക്ഷകൾ വാങ്ങേണ്ടതില്ല. ഒറ്റ ഓൺലെയിൻ അപേക്ഷയിൽ തന്നെ കേരള സർവ്വ കലാശാലയുടെ കീഴിലുള്ള എല്ലാ സർക്കാർ കോളേജുകളിലേയ്ക്കും എയ്ഡഡ് കോളേജുകളിലേയ്ക്കും ഏതാനും ചില സ്വാശ്രയ കോളേജുകളിലേയ്ക്കും അപേക്ഷിക്കാം. കോളേജുകളും കോഴ്സുകളും പ്രോസ്പെക്ടസിൽ നോക്കാം.
ചെല്ല്ലാൻ എടുക്കാൻ ബാങ്കിൽ പോകേണ്ട, അപേക്ഷ നൽകുന്നതിന്റെ ആദ്യഘട്ടം ചെല്ലാൻ ഡൌൺലോഡ് ചെഉതെടുക്കലാണ്. അതിനായി യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ കയറി ക്രിയേറ്റ് ചെല്ലാൻ എന്ന ലിങ്കിൽ ക്ലിക്കുചെയ്ത് ഓൺലെയിനായി നിങ്ങളുടെ പേരും ജനനത്തീയതിയും രേഖപ്പെടുത്തി എന്റെർ ചെയ്യുക, അപ്പോൾ ചെല്ലാൻ പ്രിന്റെടുക്കാനുള്ള ലിങ്ക് ലഭിക്കും. അതിൽ ക്ലിക്ക് ചെയ്ത് ചെല്ലാന്റെ പ്രിന്റെടുക്കുക. അതിൽ നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പരും ജനനത്തീയതിയും രേഖപ്പെടുത്തിയിരിക്കും. അവ മറക്കരുത്. ഈ സ്വന്തം ജനനത്തീയതി ആയിരിക്കും പിന്നീടുള്ള ലോഗിംഗിന് നിങ്ങളുടെ പാസ്വേർഡ്.
നിങ്ങൾ എടുക്കുന്ന ചെല്ലാനുമായി അടുത്തുള്ള എസ്.ബി.റ്റി-യിൽ പോയി അപേക്ഷാ ഫീസ് ഒടുക്കി രസീതും (ചെല്ലാന്റെ രണ്ടു കോപ്പി അപേക്ഷകനു നൽകും. ഒരു കോപ്പി ബാങ്കിൽ സൂക്ഷിക്കും,) വാങ്ങിയശേഷം അതിന്റെ നമ്പരുമൊക്കെവച്ച ഓൺലെയിനായി വീണ്ടും അപേക്ഷാ സമർപ്പണത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുക.
നിങ്ങൾക്ക് ചെല്ലാൻ ക്രിയേറ്റ് ചെയ്തപ്പോൾ കിട്ടിയ ആപ്ലിക്കേഷൻ നമ്പരും നിങ്ങളുടെ ജനനത്തീയതിയായ നിങ്ങളുടെ ഡിഫാൾട്ട് പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് വേണം രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കാൻ. നിങ്ങളുടെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ സ്കാൻ ചെയ്ത് കയറ്റേണ്ടതുമുണ്ട്. തുടർന്നു ചെയ്യേണ്ട കാര്യങ്ങൾ അപേക്ഷാ ഫോറം കാണുമ്പോൾ അറിയാം, പ്രാഥമികമായി ഇത്രയും കാര്യങ്ങൾ പങ്ക് വയ്ക്കുന്നു എന്നുമാത്രം. വിശദ വിവരങ്ങൾ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ ഉണ്ട്. ഈ ലിങ്കിൽ ഞെക്കി അവിടെയൊക്കെ എത്താം.