ബൈക്ക് അപകടത്തിൽ മരണപ്പെട്ട ന്യൂസ്റ്റാറിലെ പൂർവ്വ വിദ്യാർത്ഥി ഷിഹാസിന് ആദരാഞ്ജലികൾ!
ബൈക്കപകടത്തിൽ പരിക്കേറ്റ ഷിഹാസ് വഴോട് മരണപ്പെട്ടു
തട്ടത്തുമല, 2011 ഫെബ്രുവരി 24: രണ്ട് ദിവസം മുമ്പ് നിലമേൽ ജംഗ്ഷനിൽ വച്ച് ബൈക്ക് അപകടത്തിൽപെട്ട് വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന വാഴോട് പറയങ്കോണത്ത് ഷിഹാബുദീന്റെ മകൻ ഷിഹാസ് (20) ഇന്ന് മരണപ്പെട്ടു. ഷിഹാസ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം വീട്ടിൽ എത്തിച്ച മൃതുദേഹം സന്ധ്യയ്ക്ക് നിലമേൽ കണ്ണങ്കോട് മുസ്ലിം ജമാ അത്ത് പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്തു. വിദ്യാർത്ഥിയായിരുന്ന ഷിഹാസ് പഠനത്തോടൊപ്പം കാറ്ററിംഗ് സർവീസിംഗും നടത്തിയിരുന്നു. വാഴോട് ആയിരുന്നു ഇവരുടെ കാറ്ററിംഗ് സർവീസിന്റെ കേന്ദ്രം. കാറ്ററിംഗ് സർവീസിലെ കൂട്ടുകാരനായിരുന്ന തട്ടത്തുമല സ്വദേശി അംബുവിന്റെ ബൈക്കുമായി നിലമേൽ ജംഗ്ഷനിൽ പോയ ഷിഹാസ് നിലമേൽ സ്വദേശികളും പരിചയക്കാരുമായ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്. ഷിഹാസിന്റെ പുറകിലിരുന്ന കൂട്ടുകാരനും, കൂട്ടിയിടിച്ച മറ്റേ ബൈക്കിലെ രണ്ട് പേരും സാരമായി പരിക്കേറ്റ് ആശുപത്രികളിൽ ആണ്.