ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Sunday, December 28, 2008

ലേഖനം- എവിടെയാണ് ഈ തട്ടത്തുമല ?

ലേഖനം

എവിടെയാണ് ഈ തട്ടത്തുമല ?

തട്ടത്തുമല

ഒരു മനോഹരമായ ഗാമം

ഈ സ്ഥലം തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത്‌ (എം. സി. റോഡില്‍ ) സ്ഥിതിചെയ്യുന്നു. തിരുവനന്തപുരം ജില്ലയില്‍ , ചിറയിന്‍കീഴ്‌ താലൂക്കില്‍ കിലിമാനൂര്‍ പഴയകുന്നുമ്മേല്‍ പന്ചായത്തില്‍ (പഴയകുന്നുംമ്മേല്‍ വില്ലേജ് ) ഉള്‍പെടുന്നു.

കിളിമാന്നൂരുമായി ഏതാണ്ട് മൂന്നു കിലോമീറ്റര്‍ ദൂരമേയുള്ളൂ.

ഇപ്പോള്‍ ഇതു ആറ്റിങ്ങല്‍ നിയമസഭാ നിയോജക മണ്ഡലത്തില്‍ ആണ്.
പാര്‍ളമെന്റ്റ് മണ്ഡലവും ആറ്റിങ്ങല്‍ തന്നെ .

കൊല്ലം ജില്ലാ അതിര്‍ത്തിയിലാണ് ഈ ഗ്രാമം. തട്ടത്തുമലയില്‍ നിന്നും വടക്കോട്ട്‌ ഒരു കിലോമീറെര്‍ കഴിഞ്ഞാല്‍ കൊല്ലം ജില്ലയിലെ നിലമേല്‍ പ്രദേശം ആയി.

ഇവിടെ എത്താന്‍ വടക്കുനിന്നു എം.സി.റോഡ് വഴി വരുന്നവര്‍ക്ക് കിളിമാനൂര്‍ വഴി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന ബസുകളില്‍ വന്നാല്‍ നിലമേല്‍ കഴിഞ്ഞു തട്ടത്തുമല ജംഗ്ഷനില്‍ ഇറങ്ങാം.

ഓര്‍ഡിനറി ബസുകള്‍ക്കും, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്കും , ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചര്‍ ബസുകള്‍ക്കും തട്ടത്തുമലയില്‍ സ്റ്റോപ്പ് ഉണ്ട്. എന്നാല്‍ സുപ്പെര്‍ ഫാസ്റ്റിലും മറ്റും വരുന്നവര്‍ ഒന്നുകില്‍ വരുന്ന വഴിയ്ക്ക് നിലമേല്‍ ഇറങ്ങി അവിടെ നിന്നു മറ്റേതെങ്കിലും വണ്ടിയില്‍ കയറി തട്ടത്തുമലയില്‍ എത്തുക.

അല്ലെങ്കില്‍ കിളിമാനൂര്‍ പോയി ഇറങ്ങിയ ശേഷം അവിടെ നിന്നും വേറെ ബസില്‍ തിരിച്ചു വന്ന വഴിയില്‍ വടക്കോട്ട്‌ വരിക. നിലമേല്‍ ഭാഗത്തോട്ടുള്ള വണ്ടികളില്‍ കയറിയാല്‍മതി.

തെക്കുനിന്നു വരുന്നവര്‍ എം. സി റോഡില്‍ ആയൂര്‍, കൊട്ടാരയ്ക്കര , കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന ബസുകളില്‍ കയറി കിളിമാനൂര്‍ കഴിഞ്ഞു തട്ടത്തുമലയില്‍ ഇറങ്ങുക. കിളിമാനൂരില്‍ ഇറങ്ങി മറ്റൊരു വണ്ടിയിലും വരാവുന്നതാണ്. കിളിമാന്നൂരിനും നിലമേലിനും ഇടയ്ക്കാണ് തട്ടത്തുമല. ഇവയുമായി വളരെ അടുത്തടുത്താണ്

എന്‍. എച്ച്. 47-ല്‍ കൂടി തെക്കു നിന്നും വടക്കു നിന്നും വരുന്നവര്‍ ആറ്റിങ്ങല്‍ ഇറങ്ങിയിട്ട് കിളിമാനൂര്‍ , നിലമേല്‍ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളില്‍ കയറുക.

പ്രത്യേകം ശ്രദ്ധിയ്ക്കുക; ഇതിലേ റെയില്‍വേ സ്റ്റേഷനോ, റെയില്‍വേ ലൈനോ ഇല്ല. റോഡ് മാര്‍ഗം മാത്രമേ വരാന്‍ കഴിയുകയുള്ളൂ !

ട്രെയിനില്‍ വരുന്നവര്‍ വര്‍ക്കലയിലോ, ചിരയിന്കീഴിലോ ഇറങ്ങി ആറ്റിങ്ങല്‍ വന്നിട്ട് കിളിമാനൂര്‍ വഴി തട്ടത്തുമലയില്‍ എത്തുക !